വ്യാജ പാസ്‌പോര്‍ട്ട് കേസ്: നൈജീരിയന്‍ ഫുട്‌ബോള്‍ താരം അറസ്റ്റില്‍

സെവന്‍സ് ഫുട്‌ബോളില്‍ ഏറെ ആരാധകരുള്ള താരമാണ് യൂക്കാച്ചി.

വ്യാജ പാസ്‌പോര്‍ട്ട് കേസ്: നൈജീരിയന്‍ ഫുട്‌ബോള്‍ താരം അറസ്റ്റില്‍

കോഴിക്കോട്: വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ നൈജീരിയന്‍ ഫുട്‌ബോള്‍ താരം കോഴിക്കോട്ട് അറസ്റ്റിൽ. കോടതി വാറണ്ട് അനുസരിച്ച് നാഗ്പുര്‍ പൊലീസാണ് കോഴിക്കോടെത്തി റോയല്‍ ട്രാവല്‍സ് ടീം താരം ഒകെ ഇമ്മാനുവല്‍ യൂക്കോച്ചിയെ അറസ്റ്റ് ചെയ്തത്. സെവന്‍സ് ഫുട്‌ബോളില്‍ ഏറെ ആരാധകരുള്ള താരമാണ് യൂക്കാച്ചി.

2015-ൽ നാഗ്പുറിലാണ് ഇമ്മാനുവല്‍ വ്യാജ പാസ്‌പോര്‍ട്ടുമായി അറസ്റ്റിലാകുന്നത്. ജാമ്യത്തിലിറങ്ങിയ ഇയാൾ വിചാരണ സമയത്ത് കോടതിയില്‍ ഹാജരായില്ല. തുടര്‍ന്ന് മഹാരാഷ്ട്രയിലെ കാംപ്ടി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

റോയല്‍ ട്രാവല്‍സ് ടീമില്‍ ഇമ്മാനുവല്‍ കളിക്കുന്നുണ്ടെന്ന് അറിഞ്ഞ നാഗ്പുര്‍ പൊലീസ് കോഴിക്കോട്ട് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. യഥാര്‍ഥ പാസ്‌പോര്‍ട്ട് ഇപ്പോള്‍ കൈവശമുണ്ടെന്ന് യൂക്കാച്ചി പറഞ്ഞു. കേരളത്തില്‍ പല തവണ ഫുട്‌ബോള്‍ കളിക്കാന്‍ വന്നിട്ടുണ്ടെന്നും യൂക്കാച്ചി കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കിയ യൂക്കാച്ചിയെ നാഗ്പുറിലേക്ക് കൊണ്ടുപോയി.

Next Story
Read More >>