കൂടെ യാത്രചെയ്ത പിതാവിന്റെ വിയോഗമറിയാതെ ഭിന്നശേഷിക്കാരനായ മകന്‍ നടന്നത് ഒരു രാത്രി

കാസര്‍കോട് സ്റ്റേഷനിലെനിലിറങ്ങി തിരക്കിയെങ്കിലും പിതാവിനെ കണ്ടില്ല. രാത്രി 11മണിയായിരുന്നു. കൈയ്യില്‍ കാശുമില്ല. ആരോടും ഒന്നും പറയാനാകാതെ ബോവിക്കാനത്തെ വീട്ടിലേക്ക് 14 കിലോമീറ്റര്‍ നടന്നു. വീട്ടിലെത്തിയപ്പോള്‍ പുലര്‍ച്ചെ മൂന്നര മണിയായിരുന്നു.

കൂടെ യാത്രചെയ്ത പിതാവിന്റെ വിയോഗമറിയാതെ ഭിന്നശേഷിക്കാരനായ  മകന്‍ നടന്നത്  ഒരു രാത്രിമഹ്മൂദ്

കാസര്‍കോട്: കൂടെയുണ്ടായിരുന്ന പിതാവിന്റെ വിയോഗമറിയാതെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ മകന്‍ നടന്നത് ഒരു രാത്രി. ഭിന്നശേഷിക്കാരനായ മകന്‍ ഹാരിസിനെ മംഗലാപുരം ആശുപത്രിയില്‍ കാണിച്ച് തിരിച്ചു നാട്ടിലേക്ക് വരാനായി ട്രെയിനിലിരുത്തി സ്റ്റേഷനിലെ കാന്റീനില്‍ നിന്ന് ചായ വാങ്ങി കയറുതിനിടെയാണ് മുസ്ലിംലീഗ് പഞ്ചായത്ത് കൗസില്‍ അംഗവും കരാറുകാരനുമായ മുണ്ടക്കൈയിലെ നെടുവോട്ട് മഹമൂദ് (63) വീണു മരിച്ചത്. മകന്‍ ഹാരിസ് സംഭവമൊന്നുമറിയാതെ ട്രെയിനില്‍ മുക്കാല്‍ മണിക്കൂറാണ് ട്രയിനില്‍ യാത്ര തുടര്‍ന്നത് .കാസര്‍കോട് സ്റ്റേഷനിലെനിലിറങ്ങി തിരക്കിയെങ്കിലും പിതാവിനെ കണ്ടില്ല. രാത്രി 11മണിയായിരുന്നു. കൈയ്യില്‍ കാശുമില്ല. ആരോടും ഒന്നും പറയാനാകാതെ ബോവിക്കാനത്തെ വീട്ടിലേക്ക് 14 കിലോമീറ്റര്‍ നടന്നു. വീട്ടിലെത്തിയപ്പോള്‍ പുലര്‍ച്ചെ മൂന്നര മണിയായിരുന്നു.

ഇതിനിടെ, രാത്രി 12 ഓടെ അപകടത്തില്‍പ്പെട്ട മഹ്മൂദിന്റെ കീശയിലെ തിരിച്ചറിയല്‍ കാര്‍ഡിലുണ്ടായിരുന്ന ഫോണ്‍ നമ്പറില്‍ വിളിച്ച് ആശുപത്രി അധികൃതര്‍ വീട്ടുകാരെ സംഭവം അറിയിച്ചിരുന്നു. ആശുപത്രിയിലെത്തിയ വീട്ടുകാര്‍ ഹാരിസിനെ അന്വേഷിക്കുന്നതിനിടെയാണു പുലര്‍ച്ചെ വീട്ടിലെത്തിക്കുന്നത് .

മകനുള്ള ചായയുമായി മഹമൂദ് ട്രെയിനില്‍ ചാടിക്കയറുതിനിടെയാണ് അപകടം ഉണ്ടായത് . ഇരുകാലുകളും അറ്റുപോയിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു. ഇദ്ദേഹം രണ്ടുവര്‍ഷമായി കാന്‍സറിനു ചികിത്സ നടത്തി വരുന്ന ആളാണു . മൃതദേഹം മുണ്ടക്കൈ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി.

ഭാര്യ: ഉമ്മാലി. മറ്റു മക്കള്‍ ഷെരീഫ്, സഫാന, നസ്റീന, സഹല. മരുമക്കള്‍: യൂസഫ് തളങ്കര, നൗഫല. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്ല, അബ്ദുല്‍ഖാദര്‍,അബ്ദുല്‍റഹ്മാന്‍, ഷാഫി, ഇബ്രാഹിം, ആയിഷ, പരേതരായ ആസിയുമ്മ, ഖദീജ.

Read More >>