ശ്രീശാന്തിന്റെ വീട്ടിൽ തീപ്പിടിത്തം

ശ്രീശാന്തിന്റെ ഭാര്യയും കുട്ടിയും ജോലിക്കാരുമായിരുന്നു ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്

ശ്രീശാന്തിന്റെ വീട്ടിൽ തീപ്പിടിത്തം

കൊച്ചി: ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ഇടപ്പള്ളിയിലുള്ള വീട്ടിൽ തീപ്പിടിത്തം. വീടിന്റെ ഒരുമുറി പൂർണ്ണമായും കത്തിനശിച്ചു എന്നാണ് റിപ്പോർട്ട്. പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. വീടിന്റെ താഴത്തെ നിലയിലെ മുറിയിലാണ് തീപ്പിടിത്തം ഉണ്ടായത്. ശ്രീശാന്തിന്റെ ഭാര്യയും കുട്ടിയും ജോലിക്കാരുമായിരുന്നു ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്.

വീട്ടിൽ നിന്ന് വലിയതോതിലുള്ള തീയും പുകയും ഉയരുന്നത് കണ്ട അയൽവാസികൾ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. തൃക്കാക്കര, ഗാന്ധിനഗർ എന്നി നിലയങ്ങളിലെ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു.

ശ്രീശാന്തിന്റെ ഭാര്യയും കുട്ടികളുമുൾപ്പെടെ ഉള്ളവരെ ഗ്ലാസ് തുറന്ന് പുറത്തെത്തിച്ചു. വലിയ രീതിയിലുള്ള തീപ്പിടിത്തമായിരുന്നു ഉണ്ടായത്. അതിനാൽ അവർക്ക് പുറത്തേക്കിറങ്ങാൻ സാധിച്ചിരുന്നില്ല. ഫയർഫോഴ്സ് എത്തിയാണ് ഇവരെ പുറത്തെത്തിച്ചത്. ആർക്കും പരിക്കില്ല.

Read More >>