ചെക്ക് പോസ്റ്റില്‍ ഇഴഞ്ഞെത്തിയ കുഞ്ഞ് അത്ഭുതമായി; വാഹനത്തില്‍ നിന്നും കുഞ്ഞ് വീണതറിയാതെ രക്ഷിതാക്കള്‍

ഫോറസ്റ്റ് ചെക്‌പോസ്റ്റില്‍ നിന്നുള്ള വെളിച്ചം കണ്ട കുഞ്ഞ് അങ്ങോട്ട് ഇഴഞ്ഞെത്തുകയായിരുന്നു. സി.സി ടിവിയില്‍ അനക്കം കണ്ട വാച്ചറാണ് ആദ്യം കുഞ്ഞിനെ കണ്ടെത്തുന്നത്

ചെക്ക് പോസ്റ്റില്‍ ഇഴഞ്ഞെത്തിയ കുഞ്ഞ് അത്ഭുതമായി; വാഹനത്തില്‍ നിന്നും കുഞ്ഞ് വീണതറിയാതെ രക്ഷിതാക്കള്‍

തൊടുപുഴ:രാത്രി ചെക്ക് പോസ്റ്റിനടുത്ത് ഇഴഞ്ഞെത്തിയ കുഞ്ഞാവ വനപാലകര്‍ക്ക് അത്ഭുതത്തോടൊപ്പം പരിഭ്രമവും സമ്മാനിച്ചു.പിന്നീട് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് കുഞ്ഞ് അതുവഴി പോയ ജീപ്പില്‍ നിന്നും വീണതാണെന്ന് വ്യക്തമായത്. വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ട കുഞ്ഞ് റോഡില്‍ വെളിച്ചം കണ്ട ചെക്ക് പോസ്റ്റ് ഭാഗത്തേക്ക് ഇഴഞ്ഞെത്തുകയായിരുന്നു.

രാജമല ചെക്‌പോസ്റ്റിന് സമീപത്ത് വളവിന് സമീപം രാത്രി പത്തരയോടെയാണ് സംഭവം. ജീപ്പില്‍ യാത്ര ചെയ്യുന്നതിനിടെ കമ്പിളിക്കണ്ടം സ്വദേശികളായ സതീഷ്-സത്യഭാമ ദമ്പതികളുടെ ഒന്നരവയസ്സുള്ള കുഞ്ഞാണ് റോഡിലേക്ക് വീണത്. കുടുംബം പഴനിയില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങി വരികയായിരുന്നു. കുഞ്ഞ് ഊര്‍ന്ന് താഴെ റോഡില്‍ വീണുപോയത് മയക്കത്തിലായിരുന്ന അമ്മയോ ജീപ്പിലുണ്ടായിരുന്ന മറ്റ് യാത്രക്കാരോ അറിഞ്ഞിരുന്നില്ല.


ഫോറസ്റ്റ് ചെക്‌പോസ്റ്റില്‍ നിന്നുള്ള വെളിച്ചം കണ്ട കുഞ്ഞ് അങ്ങോട്ട് ഇഴഞ്ഞെത്തുകയായിരുന്നു. സി.സി ടിവിയില്‍ അനക്കം കണ്ട വാച്ചറാണ് ആദ്യം കുഞ്ഞിനെ കണ്ടെത്തുന്നത്. പിന്നീട് വനപാലകരെയും പൊലീസിനെയും വിവരം അറിച്ചു.

കമ്പിളിക്കണ്ടത്തെ വീടിനടുത്ത് എത്താറായപ്പോഴാണ് കുഞ്ഞ് വാഹനത്തില്‍ ഇല്ലെന്ന വിവരം അച്ഛനും അമ്മയും അറിയുന്നത്. കുഞ്ഞിന്റെ മുഖത്ത് ചെറിയ പരിക്ക് ഉണ്ട്. കുഞ്ഞിന് പ്രാഥമിക ചികിത്സ നല്‍കി രക്ഷിതാക്കള്‍ക്ക് കൈമാറി. കുഞ്ഞ് ജീപ്പില്‍ നിന്നും താഴെ വീഴുന്നതും റോഡകിലൂടെ ഇഴഞ്ഞ് നീങ്ങുന്നതിന്റെയും സി.സി ടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടുണ്ട്. മണിക്കൂറുകളോളം കുഞ്ഞ് അരികിലില്ലെന്ന് അറിയാതിരുന്ന അമ്മക്കും മറ്റുള്ളവര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് സാമൂഹ്യ മാധ്യമങ്ങളില്‍

Next Story
Read More >>