പ്രളയബാധിതര്‍ക്ക് മൂന്ന് മാസത്തേക്ക് സൗജന്യ റേഷൻ നൽകും: മന്ത്രി പി. തിലോത്തമൻ

വെള്ളം കയറി ഇ-പോസ് സംവിധാനം തകരാറിലായ റേഷൻ കടകൾക്ക് മാന്വല്‍ ആയി റേഷൻ നൽകാമെന്നും മന്ത്രി പറഞ്ഞു.

പ്രളയബാധിതര്‍ക്ക് മൂന്ന് മാസത്തേക്ക് സൗജന്യ റേഷൻ നൽകും: മന്ത്രി  പി. തിലോത്തമൻ

ആലപ്പുഴ: പ്രളയബാധിതര്‍ക്ക് മൂന്നു മാസത്തേക്ക് സൗജന്യറേഷൻ അനുവദിക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി പി. തിലോത്തമൻ അറിയിച്ചു. നിലവിൽ സംസ്ഥാനത്ത്‌ ഭക്ഷ്യധാന്യങ്ങൾക്ക്‌ ക്ഷാമമില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രളയം ബാധിച്ച പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കാന്‍ വേണ്ടി അധിക ധാന്യം അനുവദിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. വെള്ളം കയറി ഇ-പോസ് സംവിധാനം തകരാറിലായ റേഷൻ കടകൾക്ക് മാന്വല്‍ ആയി റേഷൻ നൽകാമെന്നും മന്ത്രി പറഞ്ഞു.

മഴക്കെടുതിയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 89 ആയി. കവളപ്പാറയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ അകപ്പെട്ടവര്‍ക്കായി നടത്തിവരുന്ന തിരച്ചിലില്‍ ഇന്ന് ഒരാളുടെ മൃതദേഹം കൂടി ലഭിച്ചു. സ്ത്രീയുടേതെന്ന് സംശയിക്കുന്ന ഭാഗികമായിട്ടുള്ള ഒരു മൃതദേഹമാണ് കണ്ടെത്തിയത്.

Read More >>