സ്വര്‍ണ്ണവില ഉയരെ ഉയരെ; പവന് 28,000 രൂപ

ഒരു വര്‍ഷത്തില്‍ 6000 രൂപയാണ് സ്വര്‍ണ്ണത്തിന്റെ വില കൂടിയത്.

സ്വര്‍ണ്ണവില ഉയരെ ഉയരെ; പവന് 28,000 രൂപ


കൊച്ചി: സര്‍വ്വകാല റെക്കോഡുകള്‍ ഭേദിച്ച് സ്വര്‍ണ്ണവില. പവന് 28000 രൂപയാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 3500 രൂപ. 320 രൂപയാണ് ഒറ്റദിവസത്തെ വര്‍ദ്ധന.

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധമാണ് ആരോള വിപണിയില്‍ സ്വര്‍ണ്ണവില കുത്തന കൂടാനുള്ള കാരണം. കേരളത്തില്‍ ഓണം, വിവാഹ സീസണ്‍ എന്നിവയില്‍ കണ്ണുവെച്ചാണ് സ്വര്‍ണ്ണവില റോക്കറ്റ് വേഗത്തില്‍ ഉയരുന്നത്. ഒരു വര്‍ഷത്തില്‍ 6000 രൂപയാണ് സ്വര്‍ണ്ണത്തിന്റെ വില കൂടിയത്.

സര്‍വ്വകാല റെക്കോഡുകളെയാണ് ഈ വിലക്കയറ്റം തകര്‍ത്തത്.

Read More >>