സോളാറില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്കിന് തെളിവില്ല; വിഎസിൻെറ വാദങ്ങൾ തള്ളി സര്‍ക്കാര്‍

പല സാക്ഷികളും ഉമ്മന്‍ ചാണ്ടിയുടെ പേര് പരാമര്‍ശിച്ചിരുന്നുവെങ്കിലും ആര്‍ക്കും തന്നെ ആരോപണങ്ങളുടെ വസ്തുത തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

സോളാറില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്കിന് തെളിവില്ല; വിഎസിൻെറ വാദങ്ങൾ തള്ളി സര്‍ക്കാര്‍

സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടി വിഎസ് അച്യുതാനന്ദനെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ വിഎസിന്‍റെ വാദങ്ങള്‍ തള്ളി സംസ്ഥാന സര്‍ക്കാര്‍ കോടതിയിൽ. സരിത നായരുടെ ടീം സോളാര്‍ കമ്പനിയില്‍ ഉമ്മന്‍ ചാണ്ടിക്ക് പങ്കുള്ളതായി തെളിഞ്ഞിട്ടില്ലെന്നാണ് സർക്കാർ കോടതിയെ അറിയിച്ചു.

സര്‍ക്കാരിന് വേണ്ടി അഭ്യന്തര അഡീഷണല്‍ സെക്രട്ടറിയാണ് കോടതിയിൽ മൊഴി നല്‍കിയത്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് അന്വേഷിച്ച ശിവരാജന്‍ കമ്മീഷനും ഇക്കാര്യം കണ്ടെത്താനായില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. പല സാക്ഷികളും ഉമ്മന്‍ ചാണ്ടിയുടെ പേര് പരാമര്‍ശിച്ചിരുന്നുവെങ്കിലും ആര്‍ക്കും തന്നെ ആരോപണങ്ങളുടെ വസ്തുത തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

അതേസമയം കേസിൽ എതിർകക്ഷിയായ വിഎസ് അച്യുതാനന്ദന്‍ ഇന്നും കോടതിയില്‍ ഹാജരായില്ല. ഇത് രണ്ടാം തവണയാണ് കേസ് പരി​ഗണിക്കുമ്പോൾ വിഎസ് കോടതിയില്‍ ഹാജാരാകാതിരിക്കുന്നത്. സോളാറുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ ആരോപണങ്ങളെ തുടർന്നാണ് മുൻ മുഖ്യമന്ത്രിമാർ തമ്മിൽ നിയമപോരാട്ടം നടത്തുന്നത്.

Read More >>