കോഴിക്കോട്ടെ പനിമരണം; നിപയല്ല, എച്ച്1എന്‍1

Published On: 2018-09-30T09:23:06+05:30
കോഴിക്കോട്ടെ പനിമരണം; നിപയല്ല, എച്ച്1എന്‍1

കോഴിക്കോട്: പേരാമ്പ്ര മേപ്പയൂര്‍ സ്വദേശി മുജീബിന്റെ മരണകാരണം എച്ച്1 എന്‍1 ആണെന്ന് സ്ഥിരീകരിച്ചു. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന പരിശോധനയേത്തുടര്‍ന്നാണ് സ്ഥിരീകരണം.

മുജീബിന്റെ ഭാര്യയുള്‍പ്പെടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മുജീബിന്റെ മരണം നിപ കാരണമാണെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം സംസ്‌കരിക്കുന്നതിലടക്കം ആരോഗ്യവകുപ്പ് നിരീക്ഷണമേര്‍പ്പെടുത്തിയിരുന്നു. പിന്നീട് ഭാര്യയുടേതുള്‍പ്പെടെ സ്രവം ശേഖരിച്ച് മണിപ്പാലിലേക്ക് പരിശോധനയ്ക്ക് അയക്കുകയായിരുന്നു.

സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്ന വിശദീകരണവുമായി കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.ജയശ്രീ ശനിയാഴ്ച രംഗത്തുവന്നിരുന്നു.

Top Stories
Share it
Top