വെള്ളക്കെട്ട് പരിഹരിക്കുന്നതിൽ വീഴ്ച; കൊച്ചി കോർപ്പറേഷനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി, മുഖ്യമന്ത്രിയുടെ ഇടപെടല്‍ അഭിനന്ദനീയം

കോർപ്പറേഷന് ഒറ്റയ്ക്ക് കാര്യങ്ങൾ നടത്താൻ ആവില്ല എന്ന് സമ്മതിച്ചത് തന്നെ ഒരു വലിയ കാര്യം ആണെന്നു കോടതി പറഞ്ഞു.

വെള്ളക്കെട്ട് പരിഹരിക്കുന്നതിൽ വീഴ്ച; കൊച്ചി കോർപ്പറേഷനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി, മുഖ്യമന്ത്രിയുടെ ഇടപെടല്‍ അഭിനന്ദനീയം

കൊച്ചിയില്‍ വെള്ളക്കെട്ടുണ്ടായതില്‍ നഗരസഭയ്ക്ക് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ജില്ലാ ഭരണകൂടം ഇടപെടാത്തത് കൊണ്ടാണ് ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടത്. മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായിരുന്നില്ലെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നുവെന്നും ചോദിച്ചു. വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടലിനെ പ്രശംസിച്ച കോടതി ദൗത്യത്തിലേര്‍പ്പെട്ട കളക്ടര്‍, പോലീസ് ഉദ്യോഗസ്ഥര്‍, കെഎസ്ഇബി ജീവനക്കാര്‍ എന്നിവരെ അഭിനന്ദിക്കണമെന്നും പറഞ്ഞു.

എന്നാൽ അതിശക്ത മഴയാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് കോർപ്പറേഷൻ വാദിച്ചത്. മഴയാണ് കാരണമെങ്കിൽ തെളിവ് എവിടെയെന്നും വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാൻ കോർപ്പറേഷന് സാധിക്കുമോയെന്നും കോടതി ചോദിച്ചു. പരിഹാരത്തിന് ജില്ലാ കളക്ടർ അധ്യക്ഷനായ സമിതി രൂപീകരിക്കട്ടെയെന്നും കോടതി പറഞ്ഞു. ഈ തീരുമാനം അംഗീകരിക്കുന്നുവെന്ന് കോർപ്പറേഷൻ അറിയിച്ചു. എന്നാൽ കോർപ്പറേഷനെ കൊണ്ട് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കോർപ്പറേഷന് ഒറ്റയ്ക്ക് കാര്യങ്ങൾ നടത്താൻ ആവില്ല എന്ന് സമ്മതിച്ചത് തന്നെ ഒരു വലിയ കാര്യം ആണെന്നു കോടതി പറഞ്ഞു. കൊച്ചിയിലെ വെള്ളക്കെട്ട് നാല് മണിക്കൂർ കൊണ്ട് ഓപ്പറേഷൻ ബ്രേക് ത്രൂ നടപ്പാക്കിയപ്പോൾ പരിഹരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി ഇടപെട്ടില്ലെങ്കിൽ കൊച്ചിയുടെ സ്ഥിതി എന്താകുമായിരുന്നു ചോദിച്ചത്. നാലു മണിക്ക് കോർപ്പറേഷനോട് പറഞ്ഞിട്ടും അവർ എട്ട് മണി ആയിട്ടും ഒന്നും ചെയ്തില്ലെന്നും കോടതി കുറ്റപ്പെടുത്തി.

Read More >>