ഐ എം എ യുടെ പ്രതിഷേധത്തില്‍ കെ ജി എം ഒ എ പങ്കുചേരുന്നു

നാളെ കേരളത്തിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ രാവിലെ പത്തുമണി വരെ ഓ.പി ബഹിഷ്‌കരിക്കുകയും ഐ.എം.എ സംഘടിപ്പിക്കുന്ന പ്രതിഷേധപരിപാടികളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്യും

ഐ എം എ യുടെ പ്രതിഷേധത്തില്‍ കെ ജി എം ഒ എ പങ്കുചേരുന്നു

പശ്ചിമബംഗാളില്‍ ഡോക്ടര്‍ക്ക് അതിക്രൂരമായി മര്‍ദനമേറ്റ സംഭവത്തിലും രാജ്യത്തിന്റെ പലഭാഗങ്ങളിലും ഇടയ്ക്കിടെ ഉണ്ടാകുന്ന ആശുപത്രി ആക്രമണങ്ങളിലും പ്രതിഷേധിച്ച് ഐ.എം.എ നാളെ രാജ്യവ്യാപകമായി നടത്തുവാന്‍ ആഹ്വാനം ചെയ്തിരിക്കുന്ന പ്രതിഷേധത്തില്‍ കെ.ജി.എം.ഒ.എ പങ്കുചേരുന്നു. നാളെ കേരളത്തിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ രാവിലെ പത്തുമണി വരെ ഓ.പി ബഹിഷ്‌കരിക്കുകയും ഐ.എം.എ സംഘടിപ്പിക്കുന്ന പ്രതിഷേധപരിപാടികളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്യും. അത്യാഹിത വിഭാഗം സാധാരണപോലെ പ്രവര്‍ത്തിക്കും. ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്റ്റിസ് ഒഴിവാക്കും.

പാവപ്പെട്ട രോഗികളുടെ ആരോഗ്യ സംരക്ഷണത്തിനായി പ്രവര്‍ത്തിച്ചുവരുന്ന ആശുപത്രികളുടെ നേരെ നടക്കുന്ന ആക്രമണങ്ങള്‍ തികച്ചും അപലപനീയമാണ്. നിസാര കാര്യങ്ങള്‍ പറഞ്ഞ് ഡോക്ടര്‍മാരെയും ആശുപത്രികളെയും ആക്രമിക്കുന്ന കാടത്തം ഒരു സംസ്‌കാര സമ്പന്നമായ പരിഷ്‌കൃത സമൂഹത്തിനു അപമാനമാണ്. ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കുന്നത് സര്‍ക്കാരിന്റെയും ജനങ്ങളുടെയും ഉത്തരവാദിത്തമാണ്. ആശുപത്രി അക്രമങ്ങള്‍ തടയുന്നതിന് അക്രമികളെ മാതൃകാപരമായി ശിക്ഷിക്കേണ്ടതുണ്ട്. ഇതിനായി ഒരു കേന്ദ്ര നിയമം ഏറെ നാളായി കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ഇത് നടപ്പില്‍ വരുത്തുന്നതിനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് സ്വീകരിക്കണം.

ആശുപത്രിയില്‍ അക്രമം നടത്താന്‍ ശ്രമിക്കുന്നവരെ ജനങ്ങള്‍ ഒരുമിച്ച് പിന്തിരിപ്പിക്കണം. ചികിത്സാ സംബന്ധമായ വിഷയങ്ങളില്‍ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ബന്ധപ്പെട്ട മേലധികാരിക്ക് പരാതി നല്‍കാവുന്നതാണ്. അല്ലാതെ ആശുപത്രില്‍ അക്രമം അഴിച്ചുവിടുന്നതും ആശുപത്രിയുടെ പ്രവര്‍ത്തനം തടസപ്പെടുത്തുന്നതും മറ്റു രോഗികളോട് കാണിക്കുന്ന അനീതിയാണ്. ഈ വിഷയത്തില്‍ എല്ലാവരും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ചാക്കോ ജനറല്‍ സെക്രട്ടറി ഡോ. ജി എസ് വിജയകൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.

Read More >>