ശബരിമലയില്‍ നിരോധനാജ്ഞ ആവശ്യമെന്ന് പൊലീസ്

പ്രതിഷേധമുണ്ടാകുമെന്ന സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എസ്.പി.യുടെ റിപ്പോര്‍ട്ട്.

ശബരിമലയില്‍ നിരോധനാജ്ഞ ആവശ്യമെന്ന് പൊലീസ്

പത്തനംതിട്ട: കുംഭമാസ പൂജകള്‍ക്ക് ശബരിമല നട ചൊവ്വാഴ്ച തുറക്കാനിരിക്കെ ശബരിമലയില്‍ പൂര്‍ണമായ നിരോധനാജ്ഞ ഏര്‍പ്പെടുത്തണമെന്ന് ജില്ലാ പൊലീസ് മേധാവി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. പ്രതിഷേധമുണ്ടാകുമെന്ന സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എസ്.പി.യുടെ റിപ്പോര്‍ട്ട്.

ശബരിമല നട വീണ്ടും തുറക്കാനാരിക്കേ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദക്ഷിണമേഖലാ എ.ഡി.ജി.പി അനില്‍കാന്തിന്റെ നേതൃത്വത്തില്‍ 3,000 പൊലീസുകാരെ വിന്യസിക്കും.

ശബരിമല നട തുറക്കുന്ന ദിവസങ്ങളില്‍ യുവതികള്‍ സന്ദര്‍ശനത്തിന് എത്തിയേക്കുമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രതിഷേധം അതിരു കടക്കാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കാനാണു പൊലീസ് തീരുമാനം. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നേരത്തേ ഏതാനും യുവതികള്‍ ശബരിമലയിലെത്തുകയും അവര്‍ക്കെതിരേ പ്രതിഷേധങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാനുള്ള മുന്‍കരുതലാണ് പൊലീസ് സ്വീകരിക്കുന്നത്.

Read More >>