പ്ലാസ്റ്റിക് മാലിന്യം : പക്ഷികള്‍ കുറയുന്നു

കാലാവസ്ഥാ വ്യതിയാനത്തിന് പുറമേ ആ​ഗസ്ത് മാസത്തിലുണ്ടായ പ്രളയത്തിന് ശേഷമുള്ള പാരിസ്ഥിതിക മാറ്റങ്ങളും പക്ഷികളുടെ എണ്ണത്തിൽ കുറവിന് കാരണമായിട്ടുണ്ടാകാം. പക്ഷികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും അതിനെ കഴിഞ്ഞ വർഷവുമായി താരതമ്യപ്പെടുത്താനാവില്ലെന്നാണ് കർത്തയുടെ പക്ഷം. കഴിഞ്ഞ വർഷം നിരീക്ഷണം

പ്ലാസ്റ്റിക് മാലിന്യം : പക്ഷികള്‍ കുറയുന്നു

കൊച്ചി: ചതുപ്പുനിലങ്ങളിൽ പ്ലാസ്റ്റിക്ക് സാന്നിദ്ധ്യം വർദ്ധിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഏഷ്യൻ വാട്ടർബേർഡ് സെൻസസ്. ചതുപ്പുകളിൽ കഴിയുന്ന പക്ഷികൾക്ക് പ്ലാസ്റ്റിക്ക് സാന്നിദ്ധ്യം ഗുരുതരമായ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നതെന്നും ഏഷ്യൻ വാട്ടർബേർഡ് സെൻസസ് മുന്നറിയിപ്പ് നല്‍കുന്നു.

ചതുപ്പുകളേയും അവിടങ്ങളിൽ വസിക്കുന്ന പക്ഷികളേയും കുറിച്ച് പഠിക്കുകയും പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയും ചെയ്യുന്ന പരിപാടിയാണ്വാട്ടർബേർഡ് സെൻസസ്. വാട്ടർബേർഡ് സെൻസസ് നടത്തിയ സർവ്വേയിൽ നീർപക്ഷികളിൽ കുറവ്സംഭവിച്ചതും രേഖപ്പെടുത്തിയിട്ടുണ്ട്. കടമക്കുടിയിലും വരാപ്പുഴയിലും കൊച്ചിൻ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടേയും കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റേയും നേതൃത്വത്തിലാണ് സർവേ നടത്തിയത്. രണ്ടാഴ്ച മുമ്പ് നടത്തിയ സർവ്വേയിൽ ഇവിടങ്ങളിൽ 69 ഇനം പക്ഷികളെയാണ് കണ്ടെത്തിയത്.

കടമക്കുടിയിൽ നീർപക്ഷികളുടെ ആവാസ കേന്ദ്രങ്ങളിൽ പലയിടങ്ങളിലും തങ്ങൾക്ക് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഒഴുകി നടക്കുന്നത് കാണാനായെന്ന് കൊച്ചിൻ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി സെക്രട്ടറി വിഷ്ണുപ്രിയ കർത്ത പറയുന്നു. മാത്രമല്ല ചെളിയിൽ പുതഞ്ഞ നിലയിലും പ്ലാസ്റ്റിക്ക് മാലിന്യം കണ്ടെത്താനായിട്ടുണ്ട്. ഇവ പുറത്തെടുക്കാൻ പോലും വലിയ ബുദ്ധിമുട്ടാണെന്നാണ് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നത്.

സർവ്വേയിൽ പ്രകൃതി സ്നേഹികളും മഹാരാജാസ് കോളജിലെ വിദ്യാർത്ഥികളുമാണ് പങ്കെടുത്തത്. കടമക്കുടിയിലേയും വരാപ്പുഴയിലേയും സർവ്വേയിൽ തങ്ങൾക്ക് 3348 പക്ഷികളെയാണ് എണ്ണിത്തിട്ടപ്പെടുത്താൻ സാധിച്ചതെന്ന് വിഷ്ണുപ്രിയ അറിയിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പക്ഷികളുടെ എണ്ണത്തിൽ കുറവുണ്ട്.

കാലാവസ്ഥാ വ്യതിയാനത്തിന് പുറമേ ആ​ഗസ്ത് മാസത്തിലുണ്ടായ പ്രളയത്തിന് ശേഷമുള്ള പാരിസ്ഥിതിക മാറ്റങ്ങളും പക്ഷികളുടെ എണ്ണത്തിൽ കുറവിന് കാരണമായിട്ടുണ്ടാകാം. പക്ഷികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും അതിനെ കഴിഞ്ഞ വർഷവുമായി താരതമ്യപ്പെടുത്താനാവില്ലെന്നാണ് കർത്തയുടെ പക്ഷം. കഴിഞ്ഞ വർഷം നിരീക്ഷണം

മൂന്നാഴ്ച മുമ്പ് കരുമാളൂരിലും വെളിയത്തുനാട്ടിലും നടത്തിയ പ്രാദേശിക പക്ഷി സർവ്വേയിൽ 51 ഇനങ്ങളെയാണ് കണ്ടെത്തിയത്.

വരിഎരണ്ട, പട്ടവാലൻ ഗോഡ്വിറ്റ്, ചാരമണൽക്കോഴി, കിന്നരി നീർക്കാക്ക, ചേരക്കോഴി, തവിട്ടു തലയൻ കടൽക്കാക്ക, ചൂളൻ എരണ്ട, പൊൻമണൽക്കോഴി, മംഗോളിയൻ മണൽക്കോഴി, ചെറിയ നീർക്കാക്ക തുടങ്ങിയ ഇനങ്ങളിലുള്ള പക്ഷികളെയാണ് പ്രധാനമായും കണ്ടെത്തിയത്.

ചൂളൻ എരണ്ട (1,044), വരിഎരണ്ട (600), ചെറിയ നീർക്കാക്ക (358), പൊൻമണൽക്കോഴി (230) എന്നിവയാണ് ഒരേ വർഗ്ഗത്തിലുള്ളവയെ ഇവിടെ ഏറ്റവും കൂടുതൽ കണ്ടെത്തിയത്. 1987 മുതൽ എല്ലാ വർഷവും പക്ഷികളുടെ സർവ്വേ നടത്തുന്നുണ്ട്. ചതുപ്പുകളുടേയും പരിസ്ഥിതിയുടേയും അവസ്ഥകൾ മനസ്സിലാക്കാനും അതുവഴി ജീവികളുടേയും വെള്ളത്തിന്റേയും സുരക്ഷിതാവസ്ഥ മനസ്സിലാക്കാനും ഇത്തരം സർവ്വേകളിലൂടെ സാധിക്കും. കഴിഞ്ഞ വർഷം ജനുവരിയിൽ നടത്തിയ ഏഷ്യൻ വാട്ടർ ബേർഡ് സെൻസസിൽ 99 ഇനങ്ങളിലായി 6295 പക്ഷികളെയാണ് കണ്ടെത്തിയിത്.

ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്വറിന്റെ പട്ടിക പ്രകാരം സംരക്ഷണം ആവശ്യമുള്ള നാല് ഇനങ്ങൾ കൊച്ചിയിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ സർവ്വേകളിൽ കണ്ടെത്തിയിട്ടുണ്ട്. ചേരക്കോഴി, കഷണ്ടിക്കൊക്ക്, പട്ടവാലൻ ഗോഡ്വിറ്റ്, പുള്ളിച്ചുണ്ടൻ കൊതുമ്പന്നം തുടങ്ങിയ ഇനങ്ങളാണ് ഇത്തരത്തിൽ സംരക്ഷണം ആവശ്യമുള്ള ഇനങ്ങൾ.

Read More >>