'ഇത്തരം വങ്കത്തരത്തിന് ജനങ്ങളുടെ പണം ചെലവഴിക്കുന്നതിനു പകരം പാർട്ടി ഫണ്ട് ഉപയോഗിക്കണം': സിഎഎക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച പിണറായിയെ വിമര്‍ശിച്ച് സുരേന്ദ്രന്‍

ജനങ്ങളുടെ പണമെടുത്ത് നിയമപരമായി നിലനില്പില്ലാത്ത ആവശ്യവുമായി സുപ്രീം കോടതിയിൽ പോകുന്ന പിണറായി വിജയൻ വിഡ്ഡികളുടെ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നതെന്ന് സുരേന്ദ്രന്‍

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രിം കോടതിയെ സമീപിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ജനങ്ങളുടെ പണമെടുത്ത് നിയമപരമായി നിലനില്പില്ലാത്ത ആവശ്യവുമായി സുപ്രീം കോടതിയിൽ പോകുന്ന പിണറായി വിജയൻ വിഡ്ഡികളുടെ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

മുസ്ലിം വോട്ടുബാങ്കിനെ അപ്പാടെ മുന്നണിയിലെത്തിക്കാൻ തെരുവിൽ കാണിക്കുന്ന അഭ്യാസങ്ങളൊന്നും പോരാത്തതുകൊണ്ടാണോ നികുതിപ്പണമെടുത്ത് ദുർവ്യയം ചെയ്യുന്ന ഈ വിലകുറഞ്ഞ നടപടിയെന്നും ഇത്തരം വങ്കത്തരങ്ങൾക്ക് ജനങ്ങളുടെ പണം ചെലവഴിക്കുന്നതിനുപകരം പാർട്ടി ഫണ്ടിൽനിന്ന് പണമെടുത്ത് ചെലവഴിക്കുകയാണ് വേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കുറിപ്പിന്‍റെ പൂര്‍ണരൂപം

ജനങ്ങളുടെ പണമെടുത്ത് നിയമപരമായി നിലനില്പില്ലാത്ത ആവശ്യവുമായി സുപ്രീംകോടതിയിൽ പോകുന്ന പിണറായി വിജയൻ വിഡ്ഡികളുടെ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നത്. പാർലമെന്റ്‌ പാസ്സാക്കിയ നിയമത്തിനെതിരെ നിയമസഭയിൽ പാസ്സാക്കിയ പ്രമേയത്തിന് പോലും ഒരു വിലയുമില്ലെന്ന് അത് പാസ്സാക്കാൻ കൂട്ടുനിന്ന പാർട്ടിയുടെ അധ്യക്ഷൻ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. നിയമസഭാസമ്മേളനത്തിനും ചെലവായി ലക്ഷങ്ങൾ. കേരളസർക്കാരിന് നിയമത്തിന്റെ ബാലപാഠമറിയുന്ന ഒരു ഉപദേശകൻ പോലുമില്ലേ? മുസ്ലിം വോട്ടു ബാങ്കിനെ അപ്പാടെ മുന്നണിയിലെത്തിക്കാൻ തെരുവിൽ കാണിക്കുന്ന അഭ്യാസങ്ങളൊന്നും പോരാത്തതുകൊണ്ടാണോ നികുതിപ്പണമെടുത്ത് ദുർവ്യയം ചെയ്യുന്ന ഈ വിലകുറഞ്ഞ നടപടി? ഇത്തരം വങ്കത്തരങ്ങൾക്ക് ജനങ്ങളുടെ പണം ചെലവഴിക്കുന്നതിനുപകരം പാർട്ടി ഫണ്ടിൽനിന്ന് പണമെടുത്ത് ചെലവഴിക്കുകയാണ് വേണ്ടത്.

Read More >>