നിയമസഭാ നടപടികളുമായി സഹകരിക്കുമെന്ന് പ്രതിപക്ഷം

സ്പീക്കറുടെ അഭ്യര്‍ത്ഥനയേ തുടര്‍ന്നാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. രാവിലെ സഭാ നടപടികൾ ആരംഭിച്ചപ്പോഴാണ് പ്രതിപക്ഷം ഇക്കാര്യം വ്യക്തമാക്കിയത്.

നിയമസഭാ നടപടികളുമായി സഹകരിക്കുമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: നിയമസഭാ നടപടികളുമായി സഹകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നടപടികൾ തടസപ്പെടുത്തില്ലെന്നും അദ്ദേഹം സഭയെ അറിയിച്ചു. സ്പീക്കറുടെ അഭ്യര്‍ത്ഥനയേ തുടര്‍ന്നാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. രാവിലെ സഭാ നടപടികൾ ആരംഭിച്ചപ്പോഴാണ് പ്രതിപക്ഷം ഇക്കാര്യം വ്യക്തമാക്കിയത്.

രാവിലെ ചോദ്യോത്തരവേള തുടങ്ങിയപ്പോൾ തന്നെ മൂന്ന് എം.എൽ.എമാർ സഭാ കവാടത്തിൽ സത്യഗ്രഹം ഇരിക്കുന്ന കാര്യം പ്രതിപക്ഷ നേതാവ് സഭയെ അറിയിച്ചു. ഇവർക്ക് പിന്തുണ പ്രഖ്യാപിച്ച് യു.ഡി.എഫ് എം.എൽ.എമാർ സഭക്കുള്ളിൽ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

അതേസമയം ശബരിമലിയിൽ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. ശബരിമലിയിൽ നിരോധനാജ്ഞ ഇന്ന് അവസാനിക്കാനിരിക്കേ നിരോധനാജ്ഞ നീട്ടാൻ സാധ്യതതേടി കളക്ടർ എഡിഎമ്മിനോട് റിപ്പോർട്ട് തേടിയിരുന്നു.

Read More >>