കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും അതിമോഹം തകര്‍ന്നടിയും:മുഖ്യമന്ത്രി പിണറായി വിജയന്‍

സുഖമമായ പോളിങ്ങ് ഉറപ്പ് വരുത്താനുള്ള ഉത്തരവാദിത്വം തെരഞ്ഞെടുപ്പ് കമ്മീഷന്റെ താണെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.

കോണ്‍ഗ്രസ്സിന്റെയും, ബി.ജെ.പി.യുടെയും അതിമോഹം തകര്‍ന്നടിയുന്ന തെരഞ്ഞെടുപ്പ് ആണ് കേരളത്തില്‍ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് മത്സരം ഇടത് മുന്നണിയും യു.ഡി.എഫും തമ്മിലാണെന്നും ബി.ജെ.പി.മൂന്നാം സ്ഥാനത്ത് മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പിണറായി ആര്‍.സി.അമല ബേസിക് യു.പി.സ്‌ക്കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ബി.ജെ.പി.അധികാരത്തില്‍ നിന്നും പുറത്താകും. രാജ്യത്ത് കൂടുതല്‍ ജനവിഭാഗങ്ങളുടെ പിന്തുണ ഇടത്- മതേതര കക്ഷികള്‍ക്കാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അധികാരത്തിന്റെയും, പണത്തിന്റെയും ബലത്തില്‍ ബി.ജെ.പി യും, യു.ഡി.എഫും നിരവധി കള്ളക്കഥകളാണ് നാട്ടില്‍ പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ എങ്ങനെയെങ്കിലും ജയിച്ചു കയറാമെന്ന യു.ഡി.എഫിന്റെയും, ബി.ജെ.പിയുടെയും അതിമോഹം തിരഞ്ഞെടുപ്പോടെ തകരുമെന്നും എല്‍.ഡി.എഫ്.വന്‍ വിജയം നേടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

പല ബൂത്തുകളിലും വോട്ടിങ്ങ് യന്ത്രങ്ങള്‍ തകരാറിലാവുന്ന സ്ഥിതിയാണുള്ളത്. സുഖമമായ പോളിങ്ങ് ഉറപ്പ് വരുത്താനുള്ള ഉത്തരവാദിത്വം തെരഞ്ഞെടുപ്പ് കമ്മീഷന്റെ താണെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.

Read More >>