പ്രളയം: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമെന്ന് ആരോഗ്യമന്ത്രി

പ്രതിരോധ മരുന്ന പ്രളയബാധിത പ്രദേശങ്ങളില്‍ വിതരണം ചെയ്തു വരുന്നു

പ്രളയം: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമെന്ന് ആരോഗ്യമന്ത്രി


തിരുവനന്തപുരം: പ്രളയത്തോടനുബന്ധിച്ച് കേരളത്തില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടത്തുന്നുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ.

എലിപ്പനി, എച്ച1 എന്‍ 1 എന്നിവയാണ് പ്രളയത്തോടനുബന്ധിച്ച് പടരാന്‍ സാധ്യതയുള്ള പ്രധാനപ്പെട്ട പകര്‍ച്ചവ്യാധികള്‍. ഇവയെ പ്രതിരോധിക്കാന്‍ പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്‍ വിതരണം ചെയ്തുവരികയാണെന്നും 1.25 ലക്ഷത്തോളം മഡോക്‌സി സൈക്ലിന്‍ സംഭരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു

Read More >>