നിരത്തിലെ ചതുരക്കളങ്ങൾ എന്തിന് ? വിശദീകരണവുമായി കേരള പൊലീസ്

ഫേസ്ബുക്ക് പേജിലൂടെയാണ് റോഡിലെ യെല്ലോ ബോക്സ് മാർക്കിങ്ങിനെ കുറിച്ച് പൊലീസ് പറയുന്നത്.

നിരത്തിലെ ചതുരക്കളങ്ങൾ എന്തിന് ? വിശദീകരണവുമായി കേരള പൊലീസ്

തിരക്കേറിയ റോഡുകളിൽ പലയിടത്തും മഞ്ഞ ചതുരക്കളങ്ങൾ കാണാറില്ലേ. ഇവ എന്തിനാണെന്ന് പോലും അറിയാതെ കടന്നുവായവരുണ്ടാവാം. എന്നാൽ മഞ്ഞ ചതുരക്കളങ്ങളുടെ വിശദീകരണവുമായി കേരള പൊലീസ് രം​ഗത്തെത്തി. ഫേസ്ബുക്ക് പേജിലൂടെയാണ് റോഡിലെ യെല്ലോ ബോക്സ് മാർക്കിങ്ങിനെ കുറിച്ച് പൊലീസ് പറയുന്നത്.

തിരക്കേറിയ ജങ്ഷനുകളിലും എതിരേ റോഡ് വന്നുചേരുന്ന സ്ഥലങ്ങളിലുമാണ് ഇത്തരം ബോക്സ് മാർക്കിങ് കാണുക. മഞ്ഞ നിറത്തിലുള്ള ഈ ബോക്സുകൾക്ക് മുകളിൽ വാഹനങ്ങൾ നിർത്താൻ പാടില്ല. മുന്നോട്ട് കടന്നുപോകാൻ ഇടമുണ്ടെങ്കിൽ മാത്രമേ ഈ മേഖലയിലേക്ക് വാഹനം കയറ്റാവൂ.

തിരക്കേറിയതും അപകടസാധ്യതയുള്ളതുമായ മേഖലയിലാണ് ഇത്തരം ബോക്സ് മാർക്കിങ് നൽകുന്നത്. ഇതുവഴി അപകടങ്ങളും ഗതാഗതക്കുരുക്കും കുറക്കാനാകും.

Read More >>