ഞായറാഴ്ച മുതല്‍ കൊച്ചുവേളി ബെംഗളൂരു സ്‌പെഷല്‍ ട്രെയിന്‍

ടിക്കറ്റ് ബുക്കിങ്ങ് ശനിയാഴ്ച രാവിലെ എട്ടിന് തുടങ്ങുമെന്ന് ദക്ഷിണ റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.

ഞായറാഴ്ച മുതല്‍ കൊച്ചുവേളി ബെംഗളൂരു സ്‌പെഷല്‍ ട്രെയിന്‍

കൊച്ചുവേളിയില്‍ നിന്നു ബെംഗളൂരുവിലെ കൃഷ്ണരാജപുരത്തേക്കു സ്‌പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. സുവിധ എന്ന സ്‌പെഷല്‍ ട്രെയിന്‍ ഞായറാഴ്ച ഓടിത്തുടങ്ങും. . കേരളത്തില്‍ നിന്ന്? ബംഗളൂരുവിലേക്ക് ട്രെയിനുകള്‍ കുറവായ സാഹചര്യത്തില്‍ യാത്രക്കാര്‍ നേരിടുന്ന ക്ലേശങ്ങള്‍ ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് ട്രെയിന്‍ സര്‍വിസ് തുടങ്ങുന്നത്.

ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്റെ നിര്‍ദേശത്തെ തുടര്‍ന്ന് വ്യാഴാഴ്?ച ഗതാഗത സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായി ചര്‍ച്ച നടത്തിയിരുന്നു. കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്ക് അടുത്ത ദിവസം തന്നെ താല്‍ക്കാലിക ട്രെയിന്‍ സര്‍വിസ് തുടങ്ങുമെന്ന് ചെയര്‍മാന്‍ ഉറപ്പ് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് സുവിധ സ്‌പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ചത്.

കൊച്ചുവേളിയില്‍ നിന്ന് ഞായറാഴ്ച വൈകീട്ട് അഞ്ചിന് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ 8.45ന് കൃഷ്ണരാജപുരത്ത് എത്തുന്ന ട്രെയിന്‍ മേയ് അഞ്ച്, 12, 19, 26, ജൂണ്‍ രണ്ട്, ഒമ്പത്, 16, 23, 30 എന്നീ ദിവസങ്ങളിലാണ് സര്‍വിസ് നടത്തുന്നത്. കൊല്ലം 5.52, കായംകുളം 6.38, കോട്ടയം 8.07, എറണാകുളം 9.20, തൃശൂര്‍ 10.42, പാലക്കാട് 12.05, കോയമ്പത്തൂര്‍ 1.20, ഈറോഡ് 3.10, ബംഗാരപേട്ട് 7.38, വൈറ്റ്ഫീല്‍ഡ് 8.29 എന്നിങ്ങനെയാണ് സമയം. ടിക്കറ്റ് ബുക്കിങ്ങ് ശനിയാഴ്ച രാവിലെ എട്ടിന് തുടങ്ങുമെന്ന് ദക്ഷിണ റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.

മടക്ക ട്രെയിന്‍ തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടിനു പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ ആറിന് കൊച്ചുവേളിയിലെത്തും. എട്ട് സ്ലീപ്പര്‍, രണ്ട് തേഡ് എസി, മൂന്ന് ജനറല്‍ എന്നിങ്ങനെയാണു ട്രെയിനിലുണ്ടാകുക.

Read More >>