ആത്മാഭിമാനമുണ്ടെങ്കിൽ പി.ജെ ജോസഫ് യു.ഡി.എഫ് വിടണമെന്ന് കോടിയേരി

പാലാ ഉപതിരഞ്ഞെടുപ്പിൽ ജോസ് കെ.മാണിയുമായി സഹകരിക്കില്ലെന്ന പി.ജെ.ജോസഫിന്റെ പ്രഖ്യാപനം യുഡിഎഫിന്റെ തകർച്ചക്ക് തുടക്കം കുറിച്ചുവെന്നും കോടിയേരി

ആത്മാഭിമാനമുണ്ടെങ്കിൽ പി.ജെ ജോസഫ് യു.ഡി.എഫ് വിടണമെന്ന് കോടിയേരി

തിരുവനന്തപുരം: കോൺഗ്രസിന്റെ തടവറയിലാണ് പി.ജെ ജോസഫെന്നും അത്മാഭിമാനമുണ്ടെങ്കിൽ ജോസഫ് യു.ഡി.എഫ് വിടണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

പി.ജെ.ജോസഫ് ഇപ്പോൾ കോൺഗ്രസിന്റെ തടവറയിലാണ്. കേരള കോൺഗ്രസിനെ ശിഥിലമാക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്നും കോടിയേരി പറഞ്ഞു. യുഡിഎഫ് സമ്മേളനത്തിൽ ജോസഫിനെ പരസ്യമായി അപമാനിച്ചപ്പോൾ കോൺഗ്രസ് നേതാക്കൾ എന്തു ചെയ്തു. ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും ഒന്നും ചെയ്യാനായില്ല. ഇനിയും ആ മുന്നണിയിൽ ജോസഫ് നിൽക്കണോയെന്നും ആത്മാഭിമാനമുണ്ടെങ്കിൽ പി.ജെ.ജോസഫ് യുഡിഎഫ് വിടണമെന്നും കോടിയേരി പറഞ്ഞു.

പാലാ ഉപതിരഞ്ഞെടുപ്പിൽ ജോസ് കെ.മാണിയുമായി സഹകരിക്കില്ലെന്ന പി.ജെ.ജോസഫിന്റെ പ്രഖ്യാപനം യുഡിഎഫിന്റെ തകർച്ചക്ക് തുടക്കം കുറിച്ചുവെന്നും കോടിയേരി പറഞ്ഞു. അതേസമയം, ജോസഫ് എൽഡിഎഫിലേക്ക് വരുമോ ഇല്ലയോ എന്നതിന് ഇവിടെ പ്രസക്തിയില്ലെന്ന്‌കോടിയേരി പറഞ്ഞു. പുറത്തുവരുന്നവരെ ഉടനെ സ്വീകരിക്കുന്ന പ്രസ്ഥാനമല്ല ഇടതുമുന്നണിയെന്നും കോടിയേരി വ്യക്തമാക്കി.

പാല ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥിക്ക് വേണ്ടി ജോസ് കെ മാണി വിഭാഗവുമായി ചേർന്ന് പ്രചാരണം നടത്തില്ലെന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ കൂടിയായ പി.ജെ ജോസഫ് വ്യക്തമാക്കിയിരുന്നു.

യു ഡി എഫ് കൺവെൻഷനിൽ അപമാനിച്ചതിലാണ് ഇത്തരത്തിലൊരു തീരുമാനമെന്നും അദ്ദേഹം പറഞ്ഞിരുന്നു.ഇതിനു പിന്നാലെയാണ് പ്രചാരണം പ്രത്യേകമായി നടത്തി യു ഡി എഫ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് പി ജെ ജോസഫ് പ്രഖ്യാപിച്ചത്.

Next Story
Read More >>