കൂടത്തായിയിലെ മരണങ്ങള്‍ ആത്മഹത്യ; സാഹചര്യ തെളിവുകള്‍ കൂട്ടിയിണക്കി കുറ്റം തെളിയിക്കാനാവില്ല: അഡ്വ.ബി.എ ആളൂര്‍

ജോളിക്കു വേണ്ടി ആരാണ് തന്നെ സമീപിച്ചതെന്ന് പറയില്ല. പ്രതിക്കു വേണ്ടി മാത്രമല്ല, ഇരകള്‍ക്കു വേണ്ടിയും ഹാജരാകാറുണ്ടെന്നും അഡ്വ.ആളൂര്‍ പറഞ്ഞു.

കൂടത്തായിയിലെ മരണങ്ങള്‍ ആത്മഹത്യ; സാഹചര്യ തെളിവുകള്‍ കൂട്ടിയിണക്കി കുറ്റം തെളിയിക്കാനാവില്ല: അഡ്വ.ബി.എ ആളൂര്‍

കൂടത്തായി കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് പ്രതിയായ ജോളിക്ക് വേണ്ടി കോടതിയില്‍ ഹാജരാവുന്നത് ജോളിയുമായി അടുത്ത ബന്ധമുള്ളവരും ജോളിയും കേസ് ഏറ്റെടുക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടതു കൊണ്ടാണെന്ന് അഡ്വ.ബി.എ ആളൂര്‍. കൂടത്തായിയിലെ മരണങ്ങള്‍ ആത്മഹത്യയാണ്. മരിച്ചവര്‍ സയനൈഡ് സ്വയം കഴിച്ചതാണോ പ്രതി കൊടുത്തതാണോ എന്ന് തെളിയിക്കേണ്ട കാര്യമാണ്.

സാഹചര്യ തെളിവുകൾ മാത്രം കൂട്ടിയിണക്കി ജോളിക്കെതിരായ കുറ്റം തെളിയിക്കാൻ കഴിയില്ലെന്നും ആളൂര്‍ പ്രതികരിച്ചു. ജോളിക്കു വേണ്ടി ആരാണ് തന്നെ സമീപിച്ചതെന്ന് പറയില്ല. പ്രതിക്കു വേണ്ടി മാത്രമല്ല, ഇരകള്‍ക്കു വേണ്ടിയും ഹാജരാകാറുണ്ടെന്നും അഡ്വ.ആളൂര്‍ പറഞ്ഞു. വിദേശത്ത് രാസ പരിശോധന നടത്തിയാൽ ആറു മാസത്തിനുള്ളിൽ മാത്രമേ ഫലം ലഭിക്കൂ.

അതുകൊണ്ട് സമയത്ത് കുറ്റപത്രം സമർപ്പിക്കാൻ കഴിയില്ലെന്നും ആളൂര്‍ പ്രതികരിച്ചു. രാവിലെ ജോളിയെ കോടതിയില്‍ ഹാജരാക്കവേ ആളൂര്‍ അസോസിയേറ്റ്‌സിലെ അഡ്വ. ഹിജാസ് അഹമ്മദ് കോടതിയില്‍ എത്തി വക്കാലത്ത് ഒപ്പിട്ടുവാങ്ങിയിരുന്നു. കെഎസ്‍യു കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറിയായ ഇയാളെ സംഘടനയിൽ നിന്ന് മാറ്റി നിർത്തണമെന്ന് സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. വിപി അബ്ദുൽ റഷീദ് മേൽ ഘടകങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Read More >>