ഭീകരര്‍ കടല്‍മാര്‍ഗ്ഗം തമിഴ്നാട്ടില്‍?; കേരളത്തില്‍ ജാഗ്രത വേണമെന്ന് പൊലീസ് മേധാവി

തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലും പരിശോധന കര്‍ശനമാക്കും.

ഭീകരര്‍ കടല്‍മാര്‍ഗ്ഗം തമിഴ്നാട്ടില്‍?; കേരളത്തില്‍ ജാഗ്രത വേണമെന്ന് പൊലീസ് മേധാവി

തിരുവനന്തപുരം: മലയാളിയുള്‍പ്പെടെയുള്ള ഒരു സംഘം ഭീകരര്‍ കടല്‍ മാര്‍ഗ്ഗം തമിഴ്നാട്ടില്‍ എത്തിയെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി.

ബസ്സ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലും ജനങ്ങള്‍ കൂടുന്ന മറ്റ് സ്ഥലങ്ങളിലും ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആരാധനാലയങ്ങള്‍ക്ക് ചുറ്റും നിരീക്ഷണവും സുരക്ഷയും ശക്തമാക്കും.

തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലും പരിശോധന കര്‍ശനമാക്കും. സംശയാസ്പദമായ സാഹചര്യങ്ങളോ വസ്തുക്കളോ ശ്രദ്ധയില്‍പ്പെട്ടാല്‍ 112 എന്ന നമ്പറിലോ സംസ്ഥാന പൊലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമിലോ (0471 2722500) അറിയിക്കണമെന്ന് ഡി.ജി.പി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Read More >>