മുസ്​ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്​നമല്ല; പൗരത്വ നിയമത്തിനെതിരെ ലത്തീൻസഭയുടെ ഇടയലേഖനം

മതരാഷ്​ട്രം സൃഷ്​ടിക്കാനാണ്​ സിഎഎ കൊണ്ട്​ ലക്ഷ്യമിടുന്നത്​. പൗരത്വ ഭേദഗതി നിയമം മതേതര സങ്കൽപ്പങ്ങൾക്ക്​ എതിരാണ്​.

മുസ്​ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്​നമല്ല; പൗരത്വ നിയമത്തിനെതിരെ ലത്തീൻസഭയുടെ ഇടയലേഖനം

രാജ്യം 71-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയിൽ ഭരണഘടന സംരക്ഷണ പ്രതിജ്ഞ ചൊല്ലി ലത്തീന്‍ പള്ളികള്‍. ഇതിനോടനുബന്ധിച്ച് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പള്ളികളില്‍ ഇടയലേഖനം വായിച്ചു. മതേതര സങ്കൽപ്പങ്ങളെ തകർക്കുന്നതാണ്​​ സിഎഎ എന്ന്​ ഇടയലേഖനത്തിൽ ലത്തീൻസഭ കുറ്റപ്പെടുത്തുന്നു.

നിയമഭേദഗതി മുസ്​ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്​നമല്ലെന്നും ഇടയലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. മതരാഷ്​ട്രം സൃഷ്​ടിക്കാനാണ്​ സിഎഎ കൊണ്ട്​ ലക്ഷ്യമിടുന്നത്​. പൗരത്വ ഭേദഗതി നിയമം മതേതര സങ്കൽപ്പങ്ങൾക്ക്​ എതിരാണ്​. ഭരണഘടനാ മൂല്യങ്ങളെ സംര​ക്ഷിക്കേണ്ടത്​ ബാധ്യതയാണെന്നും ലത്തീൻസഭയുടെ ഇടയലേഖനം വ്യക്തമാക്കുന്നു.

രാജ്യത്തെ വിഭജിക്കുക എന്ന വലിയ കുറ്റകൃത്യമാണ് പൗരത്വഭേദഗതി നിയമത്തിലൂടെ നടക്കുന്നതെന്നും ഇടയലേഖനത്തില്‍ പറയുന്നു. ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സമ്മേളന തീരുമാനമനുസരിച്ചാണ് ജനുവരി 26ന് ഭരണഘടന സംരക്ഷണ ദിനമായി ആചരിക്കാനുള്ള തീരുമാനം. ഭരണഘടനയുടെ ആമുഖം വായിച്ച ശേഷമാണ് വിവിധ പള്ളികളില്‍ ഇടയലേഖനം വായിച്ചത്.

Read More >>