'ബീഫ്​ ഒരു മതത്തിൻെറ ഭക്ഷണമല്ല; കഴിക്കേണ്ടവർ കഴിക്കട്ടെ, കൊടുക്കേണ്ട കാര്യം​​ തീരുമാനിക്കേണ്ടത് പൊലീസ്':​ എ. വിജയരാഘവൻ

പൊലീസിൻെറ ഭക്ഷണ ക്രമം തീരുമാനിക്കേണ്ടത്​ അവരാണ്​. അതിനുള്ള സമിതി പൊലീസിലുണ്ട്​. ബീഫ്​ കൊടുക്കു​ന്നതിനും കൊടുക്കാത്തിനും പാർട്ടി എതിരല്ല.

കേരള പൊലീസ് അക്കാദമിയിലെ ഭക്ഷണ ലിസ്റ്റിൽനിന്ന് ബീഫ് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി എൽ.ഡി.എഫ്​ കൺവീനർ എ. വിജയരാഘവൻ. ബീഫ്​ ഒഴിവാക്കേണ്ടതില്ലെന്നും ബീഫ്​ കഴിക്കേണ്ടവർ അത്​ കഴിക്ക​ട്ടേയെന്നാണ്​ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

പരിശീലനത്തിലുള്ള പൊലീസുകാർക്ക്​ ഊർജ്ജം നിലനിർത്താൻ ഏതെല്ലാം ഭക്ഷണമാണോ ആവശ്യം​, അത്​ കൊടുക്കുകയാണ്​ വേണ്ടത്​. പൊലീസിൻെറ ഭക്ഷണ ക്രമം തീരുമാനിക്കേണ്ടത്​ അവരാണ്​. അതിനുള്ള സമിതി പൊലീസിലുണ്ട്​. ബീഫ്​ കൊടുക്കു​ന്നതിനും കൊടുക്കാത്തിനും പാർട്ടി എതിരല്ല.

പൊലീസിൽ എന്ത്​ ഭക്ഷണം കൊടുക്കണമെന്ന കാര്യത്തിൽ നമുക്ക്​ തീരുമാനിക്കാൻ പറ്റില്ല. ബീഫ്​ ഒരു മതത്തിൻെറ ഭക്ഷണമല്ല. അത്​ ആഗ്രഹമുള്ള എല്ലാവർക്കും കഴിക്കാൻ പറ്റിയ നല്ല ആഹാരമാണ്​. ബീഫ്​ നിരോധന വിഷയത്തിലെല്ലാം ശക്തമായ നിലപാട്​ എടുത്തത്​ എൽ.ഡി.എഫ്​ ആയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം അക്കാദമിയിൽ ബീഫിന് വിലക്കെന്ന വാര്‍ത്ത മാദ്ധ്യമ സൃഷ്ടിയാണെന്ന് ഡയറക്ടർ ബി. സന്ധ്യ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഡയറ്റീഷ്യന്‍ നല്‍കിയ നിര്‍ദേശമാണ് പിന്തുടര്‍ന്നത്. ബീഫ് മാത്രമല്ല മട്ടനും അച്ചാറും പപ്പടവും മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും എഡിജിപി വിശദീകരിച്ചു.

Next Story
Read More >>