ലോട്ടറി ടിക്കറ്റ് വില വര്‍ദ്ധിപ്പിക്കുമെന്ന് മന്ത്രി തോമസ് ഐസക്

നിരക്ക് വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ വില്‍പനക്കാരുടെ വരുമാനം കുറയുമെന്നും അദ്ദേഹം വ്യക്തമാക്കി

ലോട്ടറി ടിക്കറ്റ് വില വര്‍ദ്ധിപ്പിക്കുമെന്ന് മന്ത്രി തോമസ് ഐസക്

സംസ്ഥാനത്തെ ലോട്ടറി ടിക്കറ്റിന്റെ നിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. വലിയ വില വര്‍ദ്ധനവ് ഉണ്ടാകില്ലെന്നും നിരക്ക് വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ വില്‍പനക്കാരുടെ വരുമാനം കുറയുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, എക്‌സൈസ് നികുതി കൂട്ടില്ല.

സ്‌കൂള്‍ അധ്യാപക നിയമനം കുറയ്ക്കണമെന്ന നിര്‍ദ്ദേശം പരിശോധിക്കും. അധ്യാപക - വിദ്യാര്‍ത്ഥി അനുപാതം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കും. കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ട വിഹിതത്തില്‍ കഴിഞ്ഞ 3 മാസത്തില്‍ 15000 കോടി രൂപയുടെ കുറവുണ്ടായി. ഡാമിലെ മണല്‍ വാരി വരുമാനമുണ്ടാക്കാനുള്ള സാധ്യത ധനകുപ്പ് പഠിച്ച് മന്ത്രിസഭയില്‍ വെയ്ക്കും.

Read More >>