വീട്ടിലെ ആവശ്യത്തിന് വൈന്‍ ഉണ്ടാക്കുന്നത് നിരോധിച്ചെന്ന വാര്‍ത്ത ശരിയല്ല: മന്ത്രി ടി.പി രാമകൃഷ്ണന്
വീടുകളില്‍ സ്വന്തം ആവശ്യത്തിന് വൈന്‍ ഉണ്ടാക്കുന്നത് നിരോധിക്കാനോ, നിരുത്സാഹപ്പെടുത്താനോ എക്സൈസ് വകുപ്പ് ഉദ്ദേശിച്ചിട്ടില്ലെന്നും യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ലാതെയാണ് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: വീട്ടിലെ ആഘോഷത്തിന് ആല്‍ക്കഹോള്‍ കണ്ടന്റ് ഇല്ലാതെ വൈന്‍ ഉണ്ടാക്കുന്നത് നിരോധിച്ചിട്ടില്ലെന്ന് മന്ത്രി ടി.പി രാമകൃഷ്ണന് പറഞ്ഞു. വീടുകളില്‍ സ്വന്തം ആവശ്യത്തിന് വൈന്‍ ഉണ്ടാക്കുന്നത് നിരോധിക്കാനോ, നിരുത്സാഹപ്പെടുത്താനോ എക്സൈസ് വകുപ്പ് ഉദ്ദേശിച്ചിട്ടില്ലെന്നും യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ലാതെയാണ് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
അനധികൃതമായി വൈന്‍ നിര്‍മിച്ച് വില്പന നടത്തുന്നത് സമൂഹത്തിനു ഹിതകരമല്ല. ക്രിസ്തുമസ് ആഘോഷവേളകളില്‍ വ്യാപകമായി അനധികൃത വൈന്‍ ഉല്പാദനവും വില്പനയും നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നു. ഇത് പല അനിഷ്ടസംഭവങ്ങള്‍ക്കും കാരണമാകും. ഇതൊഴിവാക്കുന്നതിനാണ് ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച നല്കിയ പൊതുനിര്‍ദേശത്തില്‍ ഇത് സൂചിപ്പിച്ചത്. എക്സൈസ് വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള സര്‍ക്കുലര്‍ പരിശോധിച്ചാല്‍ ഇക്കാര്യങ്ങളെക്കുറിച്ച് ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.