പ്രളയത്തിൽ മരണപെട്ട അബ്ദുൾ റസാഖിന്റെ കുട്ടികളുടെ വിദ്യാഭ്യാസം മോഹൻലാൽ ഏറ്റെടുത്തു

അടിയന്തര സാമ്പത്തിക സഹായമായി ഒരു ലക്ഷം രൂപയുടെ ചെക്ക് നൽകുകയും റസാഖിന്റെ പതിനൊന്നാം ക്ലാസിലും ഒമ്പതാം ക്ലാസ്സിലും പഠിക്കുന്ന കുട്ടികളുടെ ഡിഗ്രി വരെയുള്ള തുടർ വിദ്യാഭ്യാസചിലവുകൾ ഏറ്റെടുക്കുകയും ചെയ്തു

പ്രളയത്തിൽ മരണപെട്ട അബ്ദുൾ റസാഖിന്റെ കുട്ടികളുടെ വിദ്യാഭ്യാസം  മോഹൻലാൽ ഏറ്റെടുത്തു

തിരുവനന്തപുരം:പ്രളയ ജലത്തിൽ മുങ്ങിത്താഴ്ന്ന കുട്ടികളെ രക്ഷപെടുത്തുന്നതിനിടെ മരണപ്പെട്ട അബ്ദുൽ റസാഖിന്റെ കുടുംബത്തിന് സഹായവുമായി മോഹൻലാൽ.ലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷൻ റസാഖിന്റെ കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുത്തു.

അടിയന്തര സാമ്പത്തിക സഹായമായി ഒരു ലക്ഷം രൂപയുടെ ചെക്ക് നൽകുകയും റസാഖിന്റെ പതിനൊന്നാം ക്ലാസിലും ഒമ്പതാം ക്ലാസ്സിലും പഠിക്കുന്ന കുട്ടികളുടെ ഡിഗ്രി വരെയുള്ള തുടർ വിദ്യാഭ്യാസചിലവുകൾ ഏറ്റെടുക്കുകയും ചെയ്തു.വിശ്വശാന്തിയുടെ ഡയറക്ടർ മേജർ രവിയും മറ്റു ഡയറക്ടർമാരും മോഹൻലാലിന്റെ നിർദേശപ്രകാരം ഇന്ന് ഉച്ചയ്ക്ക് 12:30 ഓടെ അബ്ദുൽ റസാഖിന്റെ വീട്ടിലെത്തി സഹായം കൈമാറി.

മോഹൻലാൽ റസാഖിന്റെ കുട്ടികളെ ഫോണിലൂടെ വിളിച്ചു.പ്രളയത്തിൽ വിടപറഞ്ഞ ലിനുവിന്റെ കുടുംബത്തിനും സഹായവുമായി മോഹൻലാൽ എത്തിയിരുന്നു.

Read More >>