നെയ്യാറ്റിന്‍കര ആത്മഹത്യ; അറസ്റ്റിലായവര്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിനും കേസ് രജിസ്റ്റര്‍ ചെയ്യും

വൈഷ്ണവിയുടെ സഹപാഠികള്‍ നല്‍കിയ മൊഴിയിലും ഇത്തരം സൂചനകള്‍ ഉണ്ടായിരുന്നു.

നെയ്യാറ്റിന്‍കര ആത്മഹത്യ; അറസ്റ്റിലായവര്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിനും കേസ് രജിസ്റ്റര്‍ ചെയ്യും

നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായവര്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിനും കേസ് രജിസ്റ്റര്‍ ചെയ്യും. അറസ്റ്റിലായ നാല് പ്രതികള്‍ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റത്തിനാണ് കേസെടുത്തിരുന്നത്. എന്നാല്‍ ബന്ധുക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നും ഉള്‍പ്പെടെ കഴിഞ്ഞദിവസം വിശദമായ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. ഇതില്‍ നിന്ന് ലഭിച്ച പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗാര്‍ഹിക പീഡനത്തിനും കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വൈഷ്ണവിയുടെ സഹപാഠികള്‍ നല്‍കിയ മൊഴിയിലും ഇത്തരം സൂചനകള്‍ ഉണ്ടായിരുന്നു.

അറസ്റ്റിലായ നാല് പേരുടെയും മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനുള്ള തീരുമാനത്തിലാണ് പൊലീസ്. കുടുംബവുമായി ബന്ധമുള്ള മന്ത്രവാദികളെയും പൂജാരിമാരെയും ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയും അന്വേഷണ സംഘത്തിനുണ്ട്. തിങ്കളഴ്ചക്ക് ശേഷമാകും പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലീസ് അപേക്ഷ സമര്‍പ്പിക്കുക.

Read More >>