ദേശീയ പൗരത്വ രജിസ്റ്റര്‍ നടപടികളുമായി സഹകരിക്കില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തെ എംപിമാര്‍ പിന്തുണച്ചു

ദേശീയപാത വികസനം വേഗത്തിലാക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തി നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് സംസ്ഥാന ധനമന്ത്രി കേന്ദ്ര ധനമന്ത്രിക്ക് നല്‍കിയ നിവേദനത്തിലെ നിര്‍ദേശങ്ങളും ആവശ്യങ്ങളും കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്താന്‍ ഇടപെടല്‍ വേണമെന്നും പിണറായി എംപി മാരോടു ആവശ്യപ്പെട്ടു.

ദേശീയ പൗരത്വ രജിസ്റ്റര്‍ നടപടികളുമായി സഹകരിക്കില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തെ എംപിമാര്‍ പിന്തുണച്ചു

തിരുവനന്തപുരം: പാര്‍ലമെന്റിലെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി എംപി മാരുടെ യോഗം വിളിച്ചു. ദേശീയ പൗരത്വ രജിസ്റ്റര്‍ നടപടികളുമായി സഹകരിക്കില്ലെന്നുമുള്ള സര്‍ക്കാര്‍ തീരുമാനത്തിന് എംപിമാരുടെ യോഗം പിന്തുണയറിയിച്ചു. സെന്‍സസും എന്‍പിആറും തമ്മില്‍ ജനങ്ങളിലും രാഷ്ട്രീയകക്ഷികളിലും ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ തുടര്‍നടപടി സ്വീകരിക്കുമെന്ന് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള സെമി ഹൈസ്പീഡ് റെയില്‍ കോറിഡോറിന് പ്രീ-ഇന്‍വെസ്റ്റ്മെന്റ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് തത്വത്തില്‍ അംഗീകാരം കേന്ദ്ര റെയില്‍ മന്ത്രാലയം നല്‍കിയിട്ടുണ്ട്. ഇക്കാര്യം സംബന്ധിച്ച തുടര്‍നടപടികള്‍ക്ക് എംപിമാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും അങ്കമാലി-ശബരി റെയില്‍പാതയ്ക്ക് ആവശ്യമായ തുക റെയില്‍വേ ബജറ്റില്‍ വകയിരുത്തണമെന്ന് എംപിമാര്‍ ആവശ്യപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More >>