പ്രതികള്‍ സഞ്ചരിച്ചത് ദാവൂദിന്റെ ഫോട്ടോ പതിച്ച കാറില്‍; ഏഴു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ചൊവ്വാഴ്ച രാത്രി 11.20 ഓടെ ഓച്ചിറ കൊണ്ടാട്ട് ജംഗ്ഷനിലുള്ള തട്ടുകടയില്‍ ആഹാരം കഴിക്കുകയായിരുന്ന ശ്രീകുമാര്‍ അവിടെയെത്തിയ സംഘം മറ്റൊരു യുവാവിനെ മര്‍ദിച്ചത് ചോദ്യം ചെയ്തിരുന്നു.ഇതില്‍ പ്രകോപിതരായ അക്രമികള്‍ ശ്രീകുമാറിനെ മര്‍ദിച്ച് അവശനാക്കകയായിരുന്നു.

പ്രതികള്‍ സഞ്ചരിച്ചത് ദാവൂദിന്റെ ഫോട്ടോ പതിച്ച കാറില്‍; ഏഴു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ഓച്ചിറ: തട്ടുകടയ്ക്ക് മുന്നില്‍ വച്ച് ഒരാളെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച യുവാവിനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച അക്രമിസംഘത്തിലെ കുക്കു, ഇജാസ്, ജിതിന്‍രാജ് (നന്ദു), വൈശാഖ്, റോബോ, തരുണ്‍, ഗൗതം എന്നിവരെ പ്രതിയാക്കി ഓച്ചിറ പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച രാത്രി 11.20 ഓടെ ഓച്ചിറ കൊണ്ടാട്ട് ജംഗ്ഷനിലുള്ള തട്ടുകടയില്‍ ആഹാരം കഴിക്കുകയായിരുന്ന ശ്രീകുമാര്‍ അവിടെയെത്തിയ സംഘം മറ്റൊരു യുവാവിനെ മര്‍ദിച്ചത് ചോദ്യം ചെയ്തിരുന്നു.ഇതില്‍ പ്രകോപിതരായ അക്രമികള്‍ ശ്രീകുമാറിനെ മര്‍ദിച്ച് അവശനാക്കകയായിരുന്നു.

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ഫോട്ടോ പതിച്ച കാറിലാണ് പ്രതികള്‍ സഞ്ചരിച്ചിരുന്നത്. പരിക്കേറ്റ തഴവ കടത്തുംമുറി കുതിരപ്പന്തി വല്ലാറ്റൂര്‍ വിളയില്‍ ശ്രീകുമാറിനെ (35) കരുനാഗപ്പള്ളി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലുംപീടികയില്‍ ബാര്‍ബര്‍ ഷാപ്പ് നടത്തുകയാണ് ശ്രീകുമാര്‍. 17കാരനെ അമ്മയുടെ മുന്നിലിട്ട് വെട്ടിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയവരാണ് പ്രതികള്‍.

ചങ്ങന്‍കുളങ്ങരയിലെ ബ്ലോക്ക് ജംഗ്ഷനില്‍ വച്ച് കാര്‍ കുറുകെ നിറുത്തി തടഞ്ഞ് ഗുണ്ടാസംഘം ശ്രീകുമാറിനെ ബലമായി കാറില്‍ കയറ്റുകയും കവിളില്‍ വടിവാള്‍കൊണ്ട് വരഞ്ഞ് മുറിവേല്‍പ്പിച്ചുകയുമായിരുന്നെന്നും ശേഷം ഭീകരമായി മര്‍ദിച്ച് ഓച്ചിറയിലെ പെട്രോള്‍ പമ്പിന് സമീപം ഉപേക്ഷിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. പൊലീസ് തെരച്ചിലിനിടയില്‍ പ്രതികള്‍ കാര്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Read More >>