​ഗാഡ്​ഗിൽ റിപോർട്ട് പ്രാവർത്തികമാക്കാൻ കോൺ​​ഗ്രസ് മുന്നോട്ട് വരണം: പി.ടി തോമസ് എം.എൽ.എ

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ചതിന് തന്നെ പാര്‍ട്ടിയും നേതാക്കളും കുറ്റപ്പെടുത്തിയിരുന്നു.

​ഗാഡ്​ഗിൽ റിപോർട്ട് പ്രാവർത്തികമാക്കാൻ കോൺ​​ഗ്രസ് മുന്നോട്ട് വരണം: പി.ടി തോമസ് എം.എൽ.എ


കൊച്ചി: ഇന്ദിരാ​ഗാന്ധി സൈലന്റ് വാലിക്ക് വമേണ്ടി ശബ്​ദമുയർത്തിയത് പോലെ പശ്ചിമഘട്ടം സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് മുന്‍കൈയെടുക്കണമെന്ന് പി.ടി തോമസ് എം.എൽ.എ. മറ്റ് മുഖ്യധാരാ രാഷ്ട്രീയപാർട്ടികളും സർക്കാരും ഒരേ മനസ്സോടെ ഇത് ഏറ്റെടുത്ത് നടപ്പിലാക്കണം. കേരളം നേരിട്ട ദുരന്തപരമ്പരയുടെ ആഴം മനസിലാക്കി കത്തോലിക്ക സഭ നിലപാട് മാറ്റണം. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പിന്തിരിപ്പന്‍ നിലപാട് സ്വീകരിച്ച കത്തോലിക്കാ സഭാ നേതൃത്വം അത് തെറ്റാണെന്ന് തുറന്നുപറയാന്‍ സഭാ നേതൃത്വം ആര്‍ജവം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നെങ്കില്‍ ദുരന്തങ്ങളുടെ തീവ്രത കുറയുമായിരുന്നു. റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഒരു ഉന്നതതല കമ്മിറ്റി രൂപവത്കരിക്കണം. ആളുകളെ വിശ്വാസത്തിലെടുത്ത് ഈ റിപ്പോര്‍ട്ട് എന്താണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ചതിന് തന്നെ പാര്‍ട്ടിയും നേതാക്കളും കുറ്റപ്പെടുത്തിയിരുന്നു. സുഹൃത്തുക്കളടക്കം തള്ളിപ്പറഞ്ഞു. അതില്‍ അതീവമായ ദു:ഖവും വിഷമവുമുണ്ടായിരുന്നു. പക്ഷേ, ഇന്നല്ലെങ്കില്‍ നാളെ ജനങ്ങള്‍ യാഥാര്‍ഥ്യം തിരിച്ചറിയുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നെന്നും പി.ടി. തോമസ്

Read More >>