നിലമ്പൂർ- നെഞ്ചൻകോട് പാത വയനാടിൻെറ സ്വപ്നം; കേന്ദ്രം കേരളത്തിന് സഹായം നൽകണമെന്ന് രാഹുൽ ​​ഗാന്ധി

വയനാട്ടുകാരുടെ യാത്ര പ്രശ്നങ്ങൾക്ക് വലിയ പരിഹാരമാകുന്ന പദ്ധതി ഇപ്പോഴും എവിടെയും എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നിലമ്പൂർ- നെഞ്ചൻകോട് പാത വയനാടിൻെറ സ്വപ്നം; കേന്ദ്രം കേരളത്തിന് സഹായം നൽകണമെന്ന് രാഹുൽ ​​ഗാന്ധി

നിലമ്പൂർ-വയനാട്-നെഞ്ചൻകോട് റെയിൽ പാത നിർമാണ പ്രശ്നങ്ങൾ പാർലിമെന്റിൽ ഉന്നയിച്ച് രാഹുൽ ​ഗാന്ധി എം.പി. റെയില്‍ പാത വയനാട്ടുകാരുടെ സ്വപ്‌നമാണെന്നും ഇതിൻെറ നിർമ്മാണത്തിനായി കേരള സർക്കാരിന് ആവശ്യമായ സഹായം നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടുകാരുടെ യാത്ര പ്രശ്നങ്ങൾക്ക് വലിയ പരിഹാരമാകുന്ന പദ്ധതി ഇപ്പോഴും എവിടെയും എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

156 കിലോമീറ്റർ നിലമ്പൂര്‍-നഞ്ചന്‍കോട് നിര്‍ദിഷ്ടപാത പൂർത്തിയായൽ ബെംഗളൂരു, മൈസൂരു, കോയമ്പത്തൂര്‍, കൊച്ചി നഗരങ്ങളിലേക്കുള്ള ദൂരപരിമിതി ഈ പാതയിലൂടെ എളുപ്പം മറികടക്കാനാവും. നഞ്ചന്‍കോട്‌ നിന്ന് ചിക്കബര്‍ഗി-വള്ളുവാടി-ബത്തേരി-മീനങ്ങാടി-കല്പറ്റ-മേപ്പാടി-വെള്ളരിമല വഴിയാണ് നിലമ്പൂരിലേക്കുള്ള പാത.

കൊച്ചി-ബെംഗളൂരു, മൈസൂരു-കോയമ്പത്തൂര്‍ എന്നിങ്ങനെ രണ്ട് റെയില്‍ ഇടനാഴികളാണ് ഈ പാതയിലൂടെ ലഭിക്കുക. നിലവില്‍ 12 മണിക്കൂറുള്ള കൊച്ചി-ബെംഗളൂരു യാത്രാസമയം ഏഴു മണിക്കൂറായും മൈസൂരു-കോയമ്പത്തൂര്‍ യാത്രാസമയം അഞ്ച് മണിക്കൂറായും ചുരുങ്ങും. വയനാട്ടില്‍നിന്ന് ബെംഗളൂരുവിലേക്ക് ഈ പാത വഴിയുള്ള യാത്രാസമയം മൂന്ന് മണിക്കൂറും കൊച്ചിയിലേക്കും കോയമ്പത്തൂരിലേക്കും നാലുമണിക്കൂറുമായിരിക്കും.

Read More >>