രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയ്ക്കിടെ മോഷണം പോയ പഴ്‌സുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍

രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയ്ക്കിടെ വ്യാപകമായ രീതിയില്‍ പോക്കറ്റടി നടന്നതായി പരാതി ഉയര്‍ന്നിരുന്നു. നിരവധി പേര്‍ മുക്കം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയ്ക്കിടെ മോഷണം പോയ പഴ്‌സുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മുക്കത്തെ റോഡ് ഷോയ്ക്കിടെ മോഷണം പോയ പഴ്‌സുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മുക്കം കാരശേരി പഞ്ചായത്ത് ഓഫിസിന് മുമ്പിലുള്ള പഴയ കോപ്പറേറ്റീവ് ആര്‍ട്‌സ് കോളജ് കെട്ടിടത്തിന് സമീപത്താണ് പഴ്‌സുകള്‍ കണ്ടെത്തിയത്. പണമൊഴികെയുള്ള എല്ലാ രേഖകളും പഴ്‌സിലുണ്ട്.

രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയ്ക്കിടെ വ്യാപകമായ രീതിയില്‍ പോക്കറ്റടി നടന്നതായി പരാതി ഉയര്‍ന്നിരുന്നു. നിരവധി പേര്‍ മുക്കം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പതിനഞ്ചോളം പേരുടെ പഴ്‌സുകള്‍ നഷ്ടപ്പെട്ടതായാണ് വിവരം.

മുക്കം നഗരസഭയിലെ 31 ആം വാര്‍ഡ് കൗണ്‍സിലര്‍ റഹ്ത്തിന്റെ ഭര്‍ത്താവ് വി.ടി. ബുഷൈറിന്റെ 26,000 രൂപയടങ്ങിയ പഴ്‌സ്, മുന്‍ മുക്കം പഞ്ചായത്ത് മെംബര്‍ ആമിനയുടെ ഭര്‍ത്താവ് മുഹമ്മദ് പുല്ലംപാടിയുടെ 17,000 രൂപ, തുടങ്ങിയവരുടേതടക്കം നിരവധി പേരുടെ പഴ്‌സുകള്‍ നഷ്ടപ്പെട്ടു.

മലപ്പുറം ജില്ലയിലെ അരീക്കോട് വെച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോക്കിടെയും വ്യാപകമായി പഴ്‌സുകള്‍ മോഷണം പോയിരുന്നു.

Read More >>