പ്രകൃതി ശാന്തമാകുന്നു; സംസ്ഥാനത്ത് നിന്ന് കാലാവസ്ഥ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു

മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ മുന്നറിയിപ്പുകളില്ല.

പ്രകൃതി ശാന്തമാകുന്നു; സംസ്ഥാനത്ത് നിന്ന് കാലാവസ്ഥ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു

തിരുവനന്തപുരം: ദിവസങ്ങള്‍ നീണ്ടുനിന്ന ആശങ്കകള്‍ക്കൊടുവില്‍ പ്രകൃതി ശാന്തമാകുന്നു. സംസ്ഥാനത്ത് നിന്ന് കാലവസ്ഥ മുന്നറിയിപ്പുകളെല്ലാം പിന്‍വലിച്ചതായി കാലാവസ്തു വകുപ്പ് അറിയിച്ചു. ജാഗ്രതാ മുന്നറിയിപ്പുകളൊന്നുമില്ല.

ഇന്നലെ പ്രഖ്യാപിച്ച യെല്ലോ അലേര്‍ട്ടും ഇന്നില്ല. ഇന്ന് കാസര്‍കോഡ്, കണ്ണൂര്‍, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ടായിരിക്കും എന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ മുന്നറിയിപ്പുകളില്ല.

Read More >>