ടി.പി.സെന്നിക്ക ദോസ്ത്! അസ്സലാമു അലൈക്കും; അഭിഭാഷകര്‍ക്കുള്ള വിസ എപ്പ കിട്ടും?- സെൻകുമാറിനെ പരിഹസിച്ച് അഡ്വ. രശ്മിത ചന്ദ്രന്‍

കഴിഞ്ഞ ദിവസം പാലക്കാട് നടത്തിയ പ്രസം​ഗത്തിൽ അഡ്വ. ഹരീഷ് വാസുദേവനെ പാകിസ്താനിലേക്ക് അയക്കണമെന്ന് മുന്‍ ഡിജിപിയും ബിജെപി നേതാവുമായ ടി.പി സെന്‍കുമാര്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് രശ്മിത രം​ഗത്തെത്തിയിരിക്കുന്നത്.

ടി.പി.സെന്നിക്ക ദോസ്ത്! അസ്സലാമു അലൈക്കും; അഭിഭാഷകര്‍ക്കുള്ള വിസ എപ്പ കിട്ടും?- സെൻകുമാറിനെ പരിഹസിച്ച് അഡ്വ. രശ്മിത ചന്ദ്രന്‍

അഡ്വ. ഹരീഷ് വാസുദേവനെ പാകിസ്താനിലേക്ക് അയക്കണമെന്ന സെന്‍കുമാറിന്റെ പ്രസ്താവനയെ പരിഹസിച്ച് അഡ്വ. രശ്മിത ചന്ദ്രന്‍. ഹരീഷ് വാസുദേവനെ 'ഹാരിസ്' വാസുദേവനാക്കിയ ടി.പി സെന്‍കുമാര്‍ വെറും പോലീസ് മാനല്ല, നിയാണ്ടര്‍ താല്‍ മാനാണെന്നായുരുന്ന രശ്മിതയുടെ പരിഹാസം. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു രശ്മിത ചന്ദ്രന്റെ പ്രതികരണം.

'ഹരീഷ് വാസുദേവനെ 'ഹാരിസ് ' വാസുദേവനാക്കിയ നിങ്ങ വെറുംപോലീസ് മാനല്ല, നിയാണ്ടര്‍ തല്‍ മാനാണ്!

ടി.പി.സെന്നിക്ക ദോസ്ത്! അസ്സലാമു അലൈക്കും! വ അലൈക്കും അസ്സലാം! അഭിഭാഷകര്‍ക്കുള്ള വിസ എപ്പ കിട്ടും? കട്ട വെയ്റ്റിംഗ്' രശ്മിത ചന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം പാലക്കാട് നടത്തിയ പ്രസം​ഗത്തിലാണ് അഡ്വ. ഹരീഷ് വാസുദേവനെ പാകിസ്താനിലേക്ക് അയക്കണമെന്ന് മുന്‍ ഡിജിപിയും ബിജെപി നേതാവുമായ ടി.പി സെന്‍കുമാര്‍ പറഞ്ഞത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടുള്ളതാണെന്നും സെന്‍കുമാര്‍ ആരോപിച്ചിരുന്നു.

മതന്യൂനപക്ഷങ്ങളുടെ വോട്ട് എല്‍ഡിഎഫിനോ യുഡിഎഫിനോ എന്ന മത്സരമാണ് നടക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്ന അഭിഭാഷകരെ പാകിസ്താനിലേക്ക് വിടണം. ഹരീഷ് വാസുദേവനെയൊക്കെ അങ്ങനെ വിടേണ്ടതാണ് എന്നായിരുന്നു സെന്‍കുമാര്‍ പ്രസംഗിച്ചത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നേരത്തെ തന്നെ ഹരീഷ് വാസുദേവന്‍ രം​ഗത്തെത്തിയിരുന്നു. തുടർന്ന് നിയമഭേദഗതിക്ക് എതിരെ പ്രതിഷേധം നടത്തുന്നവർ ചർച്ചയ്ക്ക് തയ്യാറാകണമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ആഹ്വാനം ഏറ്റെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ടി. പി സെന്‍കുമാറിൻെറ വിവാദ പരാമർശം.

Read More >>