മകരവിളക്ക്​ ഇന്ന്; ഒരുക്കങ്ങൾ പൂർത്തിയായി

മകരവിളക്കിനോടനുബന്ധിച്ച് പമ്പയിലും സന്നിധാനത്തും കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. എഡിജിപി അനന്തകൃഷ്ണനും ജില്ലാ കളക്ടർ പി.ബി നൂഹും പമ്പയിൽ ക്യാംപ് ചെയ്യുന്നുണ്ട്.

മകരവിളക്ക്​ ഇന്ന്; ഒരുക്കങ്ങൾ പൂർത്തിയായി

സന്നിധാനം: മകരവിളക്കിനും സംക്രമ പൂജയ്ക്കുമുള്ള ഒരുക്കങ്ങൾ സന്നിധാനത്ത് പൂർത്തിയായി. തിങ്കളാഴ്ച വൈ​കീ​ട്ട് അ​ഞ്ച​ര​യോ​ടെ ശ​രം​കു​ത്തി ആ​ൽ​ത്ത​റ മ​ണ്ഡ​പ​ത്തി​ൽ​നി​ന്ന്​ തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര​യെ വ​ര​വേ​ൽ​ക്കു​ന്ന​തോ​ടെ സ​ന്നി​ധാ​ന​ത്ത്​ ച​ട​ങ്ങു​ക​ൾ​ക്ക്​ തു​ട​ക്ക​മാ​കും. ദേവസ്വം അധികൃതർ ശരംകുത്തിയിൽ തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കും.

തുടർന്ന് തി​രു​ന​ട​യി​ലെ​ത്തു​ന്ന പേ​ട​ക​ങ്ങ​ൾ ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​ര്, മേ​ൽ​ശാ​ന്തി വാ​സു​ദേ​വ​ൻ ന​മ്പൂ​തി​രി എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങും. ന​ടയ​ട​ച്ച് പ്ര​ത്യേ​ക പൂ​ജ​ക​ൾ ന​ട​ക്കും. തി​രു​വാ​ഭ​ര​ണ വി​ഭൂ​ഷി​ത​നാ​യ അ​യ്യ​പ്പ വി​ഗ്ര​ഹ​ത്തി​ൽ ദീ​പാ​രാ​ധ​ന ന​ട​ക്കും. ദീപാരാധനയ്ക്ക് ശേഷം പൊന്നമ്പലമേട്ടിൽ മകരവിളക് തെളിയിക്കും. 7.52നാണ് മകര സംക്രമ പൂജ. സന്നിധാനത്ത് എട്ട് കേന്ദ്രങ്ങളിൽ മകരജ്യോതി ദര്‍ശനത്തിന് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

മകരവിളക്കിനോടനുബന്ധിച്ച് പമ്പയിലും സന്നിധാനത്തും കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. എഡിജിപി അനന്തകൃഷ്ണനും ജില്ലാ കളക്ടർ പി.ബി നൂഹും പമ്പയിൽ ക്യാംപ് ചെയ്യുന്നുണ്ട്. ഹിൽടോപ്പിൽ നിയന്ത്രണം ഉള്ളതിനാൽ പമ്പയിലെ വിവിധയിടങ്ങളിൽ മകരജ്യോതി ദർശനത്തിന് പരമാവധി സൗകര്യം ഒരുക്കാനാണ് പൊലീസിന്‍റെ തീരുമാനം.

Read More >>