ശബരിമല വിധി: വിശ്വാസികള്‍ക്കൊപ്പം; എന്നാല്‍ കോടതി വിധിക്കെതിരല്ല

യുഡിഎഫ് ഭരണകാലത്ത് വിശ്വാസികള്‍ക്കനുകൂലമായ സത്യവാങ്മൂലം സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പക്ഷെ അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റൊയിരുന്ന പ്രയാര്‍ ഗോപാലകൃഷ്ണനെ എല്‍.ഡി.എഫ് തന്ത്രപൂര്‍വ്വം മാറ്റി. എല്‍.ഡി.എഫ് സര്‍ക്കാര്‍ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ചുള്ള സത്യവാങ്ങ്മൂലമാണ് കോടതിയില്‍ സമര്‍പ്പിച്ചതെന്നും ലതിക പറഞ്ഞു

ശബരിമല വിധി: വിശ്വാസികള്‍ക്കൊപ്പം; എന്നാല്‍ കോടതി വിധിക്കെതിരല്ല

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തില്‍ വിശ്വാസികള്‍ക്കൊപ്പമാണെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാനദ്ധ്യക്ഷ ലതിക സുഭാഷ് പ്രതികരിച്ചു. പക്ഷെ കോടതി വിധിക്ക് തങ്ങളെതിരല്ലെന്നും അവര്‍ പറഞ്ഞു. വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ട ആളുകളുള്ള മതേതര പ്രസ്ഥാനമാണ് കോണ്‍ഗ്രസ് അതിനാല്‍ വിശ്വാസികള്‍ക്കു ബുധിമുട്ടുണ്ടാക്കുന്ന നീക്കത്തിനെതിരെ പ്രതിഷേധിക്കുമെന്നും പാര്‍ട്ടി സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ലതിക പറഞ്ഞു. സ്ത്രീകള്‍ക്കുള്ള തുല്യതയ്ക്ക് കോണ്‍ഗ്രസ് ഒരിക്കലും എതിരല്ല സ്ത്രീകളുടെ പ്രവേശനം സംബന്ധിച്ച കാര്യങ്ങള്‍ വളരെ ചര്‍ച്ച ചെയ്തു മാത്രം തീരുമാനമെടുക്കേണ്ട വിഷയമാണ്.

യുഡിഎഫ് ഭരണകാലത്ത് വിശ്വാസികള്‍ക്കനുകൂലമായ സത്യവാങ്മൂലം സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പക്ഷെ അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റൊയിരുന്ന പ്രയാര്‍ ഗോപാലകൃഷ്ണനെ എല്‍.ഡി.എഫ് തന്ത്രപൂര്‍വ്വം മാറ്റി. എല്‍.ഡി.എഫ് സര്‍ക്കാര്‍ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ചുള്ള സത്യവാങ്ങ്മൂലമാണ് കോടതിയില്‍ സമര്‍പ്പിച്ചതെന്നും ലതിക പറഞ്ഞു. ഗവണ്‍മെന്റ് നല്‍കിയ സത്യവാങ്ങ് മൂലം വിശ്വസികളുടെ ഇഷ്ടങ്ങള്‍ സംരക്ഷിക്കുന്നതല്ലെന്നും വിധി പെട്ടന്നു നടപ്പാക്കാനുള്ള നീക്കത്തിലാണ് എല്‍.ഡി.എഫ് സര്‍ക്കാരെന്നും അവര്‍ കൂട്ടിചേര്‍ത്തു.

ദേശീയ നേതൃത്വത്തേക്കാള്‍ ശബരിമലയുടെ സംസ്‌ക്കാരവും വിശ്വാസവും ഇവിടുള്ളവര്‍ക്കാണറിയുക അതിനാലണ് കേരള നേതൃത്വം ഇത്തരത്തില്‍ നിലപാടെടുത്തത്. ആചാരനുഷ്ടനങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും തീരുമാനങ്ങളില്‍ വിശ്വാസികളുടെ വികാരത്തെ മാനിക്കണമെന്നും അവര്‍ വ്യക്തമാക്കി. വിഷയത്തില്‍ വിശ്വാസികളുടെ വികാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന ആവശ്യമുന്നയിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി പ്രത്യക്ഷ സമര പരിപാടികള്‍ ആരംഭിച്ചിരിക്കുകയാണ്. സമരത്തിന്റെ ആദ്യഘട്ടമായി പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടം നേതൃത്വത്തില്‍ പ്രതിപഷേധ പരിപാടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു

Read More >>