പരാതി പിന്‍വലിച്ചില്ലെങ്കില്‍ മഠത്തില്‍ നിന്നും പുറത്ത്; സിസ്റ്റര്‍ ലൂസിയോട് എഫ്.സി.സി സഭ

ആരോപണങ്ങളും പരാതിയും സഭയെ അപമാനിക്കുന്നതാണെന്നും സിസ്റ്റര്‍ ലൂസി വിശദീകരണം നല്‍കണമെന്നും കത്തില്‍ പറയുന്നു

പരാതി പിന്‍വലിച്ചില്ലെങ്കില്‍ മഠത്തില്‍ നിന്നും പുറത്ത്; സിസ്റ്റര്‍ ലൂസിയോട് എഫ്.സി.സി സഭ

കല്‍പ്പറ്റ: അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പേരില്‍ സഭക്കെതിരെ പോലീസില്‍ നല്‍കിയ പരാതി പിന്‍വലിക്കണമെന്ന് സിസ്റ്റര്‍ ലൂസിയോട് എഫ്.സി.സി സന്ന്യാസി സമൂഹം. പരാതി പിന്‍വലിക്കാനും മാപ്പ് പറയാനും ആവശ്യപ്പെട്ട് സന്ന്യസ്ത്ര സഭ സിസ്റ്ററിന് കത്തയക്കുകയായിരുന്നു. ആരോപണങ്ങളും പരാതിയും സഭയെ അപമാനിക്കുന്നതാണെന്നും സിസ്റ്റര്‍ ലൂസി വിശദീകരണം നല്‍കണമെന്നും കത്തില്‍ പറയുന്നു. പരാതി പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും മഠത്തില്‍ നിന്നും പുറത്താക്കുമെന്നും കത്തില്‍ ഭീഷണിയുണ്ട്.

ബിഷപ്പ് ഫ്രാങ്കോമുളക്കലിനെതിരെ സമരം ചെയ്തതിന് പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സിസ്റ്റര്‍ ലൂസിയെ മഠത്തില്‍ നിന്നും പുറത്താക്കിയതാണ്. ന്നാല്‍ അതിനെ നിയമപരമായി നേരിടാനൊരുങ്ങിയ സിസ്റ്ററെ കുറിച്ച് വ്യാജമായി വീഡിയോ കെട്ടിചമച്ച് ് അപവാദപ്രചരണം നടത്തിയതിനെതിരെ സിസ്റ്റര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. വീഡിയോ പ്രചരിപ്പിച്ച വൈദികനും, മദര്‍ സുപ്പീരിയറുമടക്കം ആറ് പേരെ പരാചതിയില്‍ അറസ്റ്റ് ചെയ്തു. ഇതിനെ തുടര്‍ന്നാണ് സന്ന്യസ്ത്ര സഭ സിസ്റ്റര്‍ ലൂസിക്ക് കത്തച്ചത്.

Read More >>