വിദ്യാര്‍ത്ഥിയുടെ ഷൂവില്‍ മൂര്‍ഖന്‍; സൂക്ഷിക്കണമെന്ന് വാവ സുരേഷ്, വൈറലായി വീഡിയോ

കുട്ടികൾ ഷൂസ് ഇടുമ്പോൾ സൂക്ഷിക്കണം എന്ന സന്ദേശവും വാവ സുരേഷ് വീഡിയോയില്‍ നല്‍കുന്നുണ്ട്.

വിദ്യാര്‍ത്ഥിയുടെ ഷൂവില്‍ മൂര്‍ഖന്‍;    സൂക്ഷിക്കണമെന്ന് വാവ സുരേഷ്, വൈറലായി വീഡിയോ

തിരുവനന്തപുരം: മഴക്കാലമായതോടെ വീടിനകത്തേക്ക് ഇഴജന്തുക്കൾ കയറിവരുന്നത് പതിവാണ് എന്നാൽ ഇക്കാര്യം ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ് പങ്കുവച്ചിരിക്കയാണ് വാവ സുരേഷ്.

തിരുവനന്തപുരം കരിക്കകത്ത് സ്‌കൂൾ വിദ്യാർത്ഥിനിയുടെ ഷൂസിൽ നിന്നും മൂർഖൻ കുഞ്ഞിനെ കണ്ടെത്തിയ സംഭവത്തിൻറെ വീഡിയോ പങ്കുവെച്ചാണ് വാവ സുരേഷ് ഫേസ്ബുക്കില്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. കുട്ടികൾ ഷൂസ് ഇടുമ്പോൾ സൂക്ഷിക്കണം എന്ന സന്ദേശവും വാവ സുരേഷ് വീഡിയോയില്‍ നല്‍കുന്നുണ്ട്.

Read More >>