കേസിനു പിന്നിൽ കോൺഗ്രസിനും മാർക്​സിസ്​റ്റ്​ പാർട്ടിക്കും പങ്കുണ്ട്. നേതൃത്വത്തിൻെറ അറിവോടെയാണ് കോൺഗ്രസ്​ പ്രവർത്തകൻ കേസ്​ ​കൊടുത്തത്.

പിണറായി കേരള സ്റ്റാലിനാകാൻ ശ്രമിക്കുന്നു: പി.കെ. കൃഷ്ണദാസ്

Published On: 9 Nov 2018 4:00 PM GMT
പിണറായി കേരള സ്റ്റാലിനാകാൻ ശ്രമിക്കുന്നു: പി.കെ. കൃഷ്ണദാസ്

കോഴിക്കോട്​: ബി.​ജെ.പി സംസ്​ഥാന അദ്ധ്യക്ഷൻ അഡ്വ. ശ്രീധരൻ പിള്ളയെ അറസ്​റ്റ്​ ചെയ്​താൽ മുഖ്യമന്ത്രി പിണറായി വിജയന്​ വഴിനടക്കാനാകില്ലെന്ന്​ ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. കള്ളക്കേസാണ്​ ശ്രീധരൻ പിള്ളക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും ശക്തമായ പ്രക്ഷോഭമാകും കേരളത്തിൽ ഉയർന്നുവരുകയെന്നും കൃഷ്ണദാസ് പറഞ്ഞു.

കേസിനു പിന്നിൽ കോൺഗ്രസിനും മാർക്​സിസ്​റ്റ്​ പാർട്ടിക്കും പങ്കുണ്ട്. നേതൃത്വത്തിൻെറ അറിവോടെയാണ് കോൺഗ്രസ്​ പ്രവർത്തകൻ കേസ്​ ​കൊടുത്തത്. സമരത്തിനു പിന്നിൽ ശക്തമായി ബി.ജെ.പി നിലകൊള്ളും. ഭരണസംവിധാനം ഉപയോഗിച്ച്​ കേരള സ്​റ്റാലിൻ ആവാനാണ്​ പിണറായി ശ്രമിക്കുന്നത്​​.

സമീപകാല സംഭവങ്ങൾ അതാണ്​ തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള തർക്കമാണ്​ ശബരിമലയിൽ നടക്കുന്നത്​. ദേവസ്വം ബോർഡ്​ അവിശ്വാസികൾക്കൊപ്പമാണ്​ നിലകൊള്ളുന്നത്​. ദേവസ്വം പിണറായിസം ആയി മാറി. ബോർഡ്​ പ്രസിഡൻറും അംഗങ്ങളും രാജിവെക്കണമെന്നും കൃഷ്​ണദാസ്​ പറഞ്ഞു.

Top Stories
Share it
Top