ജപ്തി ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

തുക അടച്ചില്ലെങ്കില്‍ വീടും പുരയിടവും ജപ്തി ചെയ്യുമെന്ന് കാട്ടി വെള്ളിയാഴ്ച്ചയാണ് ബാങ്ക് അധികൃതര്‍ നോട്ടീസ് നല്‍കിയത്. ആത്മഹത്യ കുറിപ്പ് എഴുതിവച്ച ശേഷമാണ് ഷാജി തൂങ്ങി മരിച്ചത്. തിടനാട് പോലീസ് അന്വേഷണം ആരംഭിച്ചു.

ജപ്തി ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു


കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയില്‍ ജപ്തി ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. തിടനാട് സ്വദേശി തൊട്ടിയില്‍ ഷാജിയാണ് ആത്മഹത്യ ചെയ്തത്. മകളുടെ വിവാഹത്തിനായി ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയാണ് ഷാജി മഹീന്ദ്ര റൂറല്‍ ഹൗസിംഗ് ഫിനാന്‍സില്‍ നിന്ന് വായ്പയെടുത്തിരുന്നു.തടിപ്പണിക്കാരനായിരുന്ന ഷാജി പലപ്പോഴായി തുക അടച്ചിരുന്നെങ്കിലും അവസാന നാല് മാസത്തെ അടവ് മുടങ്ങി.തുടര്‍ന്ന് വായ്പയില്‍ കുടിശികവന്നു. കഴിഞ്ഞ ദിവസം ബാങ്ക് വീട്ടിലെത്തി നോട്ടീസ് പതിപ്പിച്ചിരുന്നു.ഇതേതുടര്‍ന്നാണ് ഷാജി ആത്മഹത്യ ചെയ്തത്.

പലിശ കൂടി ചേര്‍ത്ത് 19,500 രൂപ നല്‍കണമെന്ന് കാട്ടി സ്ഥാപനം അന്ത്യശാസനം നല്‍കിയിരുന്നു. തുക അടച്ചില്ലെങ്കില്‍ വീടും പുരയിടവും ജപ്തി ചെയ്യുമെന്ന് കാട്ടി വെള്ളിയാഴ്ച്ചയാണ് ബാങ്ക് അധികൃതര്‍ നോട്ടീസ് നല്‍കിയത്. ആത്മഹത്യ കുറിപ്പ് എഴുതിവച്ച ശേഷമാണ് ഷാജി തൂങ്ങി മരിച്ചത്. തിടനാട് പോലീസ് അന്വേഷണം ആരംഭിച്ചു.

Read More >>