സീറോ ആംഗിളിൽ സോഷ്യൽ മീഡിയയുടെ നെഞ്ചത്തേക്ക് ​ഗോൾ തൊടുത്ത് ഡാനിഷ്; വീഡിയോ വെെറൽ

ഡാനിഷിന്റെ പിതാവ് അബുഹാഷിം ആണ് മാന്ത്രിക കിക്ക് ക്യാമറയില്‍ പകര്‍ത്തിയത്. ഈ വീഡിയോ അമ്മ നോവിയ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തതോടെ സംഭവം വൈറലാവുകയായിരുന്നു.

സീറോ ആംഗിളിൽ സോഷ്യൽ മീഡിയയുടെ നെഞ്ചത്തേക്ക് ​ഗോൾ തൊടുത്ത് ഡാനിഷ്; വീഡിയോ വെെറൽ

ഒറ്റ ഗോള്‍ കൊണ്ട് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുയാണ് ഡാനിഷ് എന്ന 10 വയസ്സുകാരനെ. സീറോ ആംഗിളിൽ നിന്ന് മൈതാനത്തിന്റെ വലത്തെ കോർണറിൽ നിന്ന് ഡാനിഷ് തൊടുത്ത ​ഗോളാണ് സോഷ്യൽ മീഡിയയുടെ നെഞ്ചത്ത് പതിച്ചത്. മീനങ്ങാടിയില്‍ നടന്ന അഖില കേരള കിഡ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിൻെറ ഫൈനലിലാണ് ഡാനി കോര്‍ണര്‍ കിക്ക് വലയില്‍ എത്തിച്ചത്.

ഐഎം വിജയനടക്കം ഗോളിന്റെ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. മത്സരത്തിൽ ഡാനിയുടെ ഡയറക്ട് കോർണർ കിക്ക് ഗോളുൾപ്പടെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് ഡാനിയുടെ ടീമായ കെഎഫ്ടിസി മീനങ്ങാടി എഫ്‌സിക്കെതിരെ ജയം സ്വന്തമാക്കുകയും ചെയ്തു. കലാശപോരാട്ടത്തിലെ തകർപ്പൻ ജയത്തോടെ കപ്പും സ്വന്തമാക്കിയ ഡാനി ടൂർണമെന്റിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടു. 13 ഗോളുകളായിരുന്നു ഡാനിയുടെ കാലില്‍ പിറന്നത്.

goooaaalllll......Dani, yes he is just 10

Posted by Novia Ashraf on Sunday, 9 February 2020

ഡാനിഷിന്റെ പിതാവ് അബുഹാഷിം ആണ് മാന്ത്രിക കിക്ക് ക്യാമറയില്‍ പകര്‍ത്തിയത്. ഈ വീഡിയോ അമ്മ നോവിയ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തതോടെ സംഭവം വൈറലാവുകയായിരുന്നു. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ഡാനി നിഖില്‍ ദേവരാജ് സംവിധാനം ചെയ്യുന്ന ആനപ്പറമ്പിലെ വേള്‍ഡ് കപ്പ് എന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഈ സിനിമയില്‍ കോണ്‍ണര്‍ കിക്ക് ഗോളാക്കുന്ന സീനുണ്ട്, ഇതിന് വേണ്ടി ഡാനി നിരന്തരം പ്രാക്ടീസ് ചെയ്തിരുന്നു.

Read More >>