അൻവർ എംഎൽഎ നടത്തിയ ഇടപെടലുകൾ പൊതുപ്രവർത്തകർക്കാകെ മാതൃക;പ്രശംസിച്ച് ധനമന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പ്

രാഷ്ട്രീയവും അല്ലാത്തതുമായ എല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവെച്ച് നിലമ്പൂരിനുവേണ്ടി പൊതുസമൂഹത്തെയാകെ അണിനിരത്താൻ അൻവറിനു കഴിഞ്ഞിട്ടുണ്ടെന്നും കുറിപ്പിൽ പറയുന്നു.

അൻവർ എംഎൽഎ നടത്തിയ ഇടപെടലുകൾ പൊതുപ്രവർത്തകർക്കാകെ മാതൃക;പ്രശംസിച്ച് ധനമന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പ്

തിരുവനന്തപുരം: നിലമ്പൂർ എം.എൽ.എ പി.വി അൻവറിനെ പുകഴ്ത്തി ധനമന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മഴക്കെടുതിയും ഉരുൾപൊട്ടലും ദുരന്തം വിതച്ച നിലമ്പൂരിൽ പി വി അൻവർ നടത്തിയ പ്രവർത്തനങ്ങളെ പ്രശംസിച്ചാണ് മന്ത്രിയുടെ കുറിപ്പ്.

തുടർപ്രളയങ്ങളും ഉരുൾപൊട്ടലും ദുരന്തം വിതച്ച നിലമ്പൂരിൽ, പി വി അൻവർ എംഎൽഎ നടത്തിയ ഇടപെടലുകൾ പൊതുപ്രവർത്തകർക്കാകെ മാതൃകയാണ്. രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസപ്രയത്‌നങ്ങൾക്കും ഏറ്റവും സമർത്ഥമായ രീതിയിലാണ് അദ്ദേഹം സോഷ്യൽ മീഡിയയെ ഉപയോഗിച്ചതെന്ന് കുറിപ്പിൽ പറയുന്നു.

പെരുമഴയത്ത് വൈദ്യുതിബന്ധം പൂർണമായും നിലയ്ക്കുകയും മൊബൈൽ നെറ്റുവർക്കുകൾ പ്രവർത്തനരഹിതമാവുകയും ചെയ്തപ്പോൾ പുറംലോകത്തെ നിലമ്പൂരുമായി ബന്ധിപ്പിച്ചത് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജാണ്. പ്രവാസികൾ അടക്കമുള്ളവർ നിലമ്പൂരുമായി ആ സമയത്ത് നിത്യസമ്പർക്കം പുലർത്തിയത് അൻവറിന്റെ പേജു വഴിയായിരുന്നു.

രാഷ്ട്രീയവും അല്ലാത്തതുമായ എല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവെച്ച് നിലമ്പൂരിനുവേണ്ടി പൊതുസമൂഹത്തെയാകെ അണിനിരത്താൻ അൻവറിനു കഴിഞ്ഞിട്ടുണ്ടെന്നും കുറിപ്പിൽ പറയുന്നു.

Read More >>