ജയിൽ മോചിതനായി തുഷാർ കൊച്ചിയിലെത്തി; വിമാനത്താവളത്തിൽ സ്വീകരണം

ജയിൽമോചിതനായ തുഷാറിന് ആലുവയിൽ അദ്വൈതാശ്രമത്തിനു സമീപം എസ്.എൻ.ഡി.പി യോഗം സ്വീകരണപരിപാടി സംഘടിപ്പിച്ചിട്ടുണ്ട്

ജയിൽ മോചിതനായി തുഷാർ കൊച്ചിയിലെത്തി; വിമാനത്താവളത്തിൽ സ്വീകരണം

കൊച്ചി: അജ്മാനിലെ ചെക്ക് കേസിൽനിന്ന് കുറ്റവിമുക്തനായ തുഷാർ വെള്ളാപ്പള്ളി കേരളത്തിലെത്തി. ദുബൈയിൽനിന്ന് കൊച്ചി വിമാനത്താവളത്തിലിറങ്ങിയ തുഷാറിന് എസ്.എൻ.ഡി.പി യൂണിയൻ സ്വീകരണം നൽകി.

ഞായറാഴ്ച ഒമ്പതുമണിയോടെയാണ് അദ്ദേഹം എത്തിയത്. ബി.ജെ.പി നേതാക്കളായ പി.കെ കൃഷ്ണദാസ് ഉൾപ്പെടെയുള്ളവരും ബി.ഡി.ജെ.എസ് നേതാക്കളും തുഷാറിനെ സ്വീകരിക്കാൻ എത്തിയിരുന്നു.

തൃശ്ശൂർ സ്വദേശിയായ നാസിൽ അബ്ദുള്ള നൽകിയ ചെക്ക് കേസിലാണ് തുഷാർ ജയിലിലായത്. എന്നാൽ കേസുമായി ബന്ധപ്പെട്ട് നാസിൽ സമർപ്പിച്ച രേഖകൾ യഥാർത്ഥമല്ലെന്ന് കണ്ടെത്തിയതോടെ തുഷാർ കുറ്റവിമുക്തനാക്കപ്പെടുകയായിരുന്നു.

ജയിൽമോചിതനായ തുഷാറിന് ആലുവയിൽ അദ്വൈതാശ്രമത്തിനു സമീപം എസ്.എൻ.ഡി.പി യോഗം സ്വീകരണപരിപാടി സംഘടിപ്പിച്ചിട്ടുണ്ട്.

Read More >>