യൂണിവേഴ്‌സിറ്റി കോളജ് വധശ്രമ കേസ്: ശിവരഞ്ജിത്തിനും നസീമിനും ജാമ്യം

പി.എസ്.സി പരീക്ഷാക്രമക്കേടില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ ഇവർക്ക് ജയിലില്‍ തന്നെ കഴിയേണ്ടി വരും.

യൂണിവേഴ്‌സിറ്റി കോളജ് വധശ്രമ കേസ്: ശിവരഞ്ജിത്തിനും നസീമിനും ജാമ്യം

യൂണിവേഴ്‌സിറ്റി കോളജിലെ വധശ്രമ കേസിലെ പ്രതികളായ ശിവരഞ്ജിത്തിനും നസീമിനും ജാമ്യം. ഉപാധികളോടെയാണ് ഇരുവർക്കും തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. ഇരുവരും യൂണിവേഴ്സിറ്റി കോളേജില്‍ പ്രവേശിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു.

അതേസമയം പി.എസ്.സി പരീക്ഷാക്രമക്കേടില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ ഇവർക്ക് ജയിലില്‍ തന്നെ കഴിയേണ്ടി വരും. കഴിഞ്ഞ ജൂലൈ ആദ്യവാരമാണ് യൂണിവേഴ്‍സിറ്റി കോളേജിൽ ബിരുദ വിദ്യാർത്ഥിയായ അഖിലിനെ ഒരു സംഘം എസ്എഫ്ഐ നേതാക്കൾ കുത്തിപ്പരിക്കേൽപിക്കുന്നത്. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്താണ് അഖിലിനെ കുത്തിയത്.

യൂണിറ്റ് സെക്രട്ടറി നസീമിൽ നിന്ന് കത്തിവാങ്ങി ശിവരഞ്ജിത്ത് അഖിലിനെ കുത്തുകയായിരുന്നുവെന്നാണ് സാക്ഷികളായ വിദ്യാർത്ഥികൾ മൊഴി നൽകിയത്. ഇരുവരും പി.എസ്.സി റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടതിലെ അന്വേഷണമാണ് പി.എസ്.സി ക്രമക്കേട് പുറത്തുകൊണ്ടുവന്നത്‌. വധശ്രമക്കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്, രണ്ടാംപ്രതി നസീം, പ്രണവ് എന്നിവര്‍ ക്രമക്കേട് നടത്തിയതായി പി.എസ്.സിയുടെ ആഭ്യന്തര വിജിലന്‍സ് സ്ഥിരീകരിച്ചിട്ടുണ്ട്.

Story by
Read More >>