അരൂരിലും കോന്നിയിലും ഹിന്ദു സ്ഥാനാര്‍ത്ഥികള്‍ വേണം: വെള്ളാപ്പള്ളി

സി.പി.എമ്മിന്‍റെ എടാ പോടാ ശൈലി മാറണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

അരൂരിലും കോന്നിയിലും ഹിന്ദു സ്ഥാനാര്‍ത്ഥികള്‍ വേണം: വെള്ളാപ്പള്ളി

ചേർത്തല: അരൂർ, കോന്നി നിയമസഭാ മണ്ഡലങ്ങളിൽ ഹിന്ദു സ്ഥാനാർഥികൾ വേണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനെയും മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനെയും സ്ഥാനാർഥികളായി പരിഗണിക്കണം. രണ്ടു പേർക്കും വിജയ സാധ്യതയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അരൂരിൽ ഭൂരിപക്ഷ സമുദായത്തെ പരിഗണിക്കുക മര്യാദയാണ്. ഭൂരിപക്ഷ സമുദായത്തിന് പരിരക്ഷയും പരിഗണനയും ലഭിക്കണം. സി.പി.എമ്മിന്‍റെ എടാ പോടാ ശൈലി മാറണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. എന്നാല്‍ പാലായില്‍ എല്‍.ഡി.എഫിന്‍റേത് മികച്ച പ്രവര്‍ത്തനമാണെന്നും ചെറിയ ഭൂരിപക്ഷത്തില്‍ മാണി സി കാപ്പന്‍ വിജയിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Read More >>