'മലപ്പുറത്തെ കുട്ടികൾ കോപ്പിയടിക്കുന്നവരാണ്, രാഹുൽ ഇംഗ്ലീഷിൽ ചിന്തിച്ചത് സഫ മലയാളത്തിലേക്ക് കോപ്പിയടിക്കുകയായിരുന്നു'; വി.എസിനെ ട്രോളി വിദ്യാർത്ഥിനിയെ അഭിനന്ദിച്ച് വി.ടി ബല്‍റാം

മലപ്പുറം കരുവാരക്കുണ്ട് ജിഎച്ച്എസ്എസ് സ്‌കൂളിന്റെ പുതിയ കെട്ടിടോദ്ഘാടനത്തിനെത്തിയതായിരുന്നു രാഹുല്‍. വേദിയില്‍ കയറിയതിന് ശേഷമാണ് തന്റെ പ്രസംഗം പരിഭാഷ ചെയ്യാന്‍ അദ്ദേഹം വിദ്യാര്‍ഥികളോട് സഹായം ചോദിച്ചത്.

വയനാട് എംപിയും രാഹുൽ ഗാന്ധിയുടെ പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി താരമായ കരുവാരക്കുണ്ട് ജിഎച്ച്എസ്എസ്‍ വിദ്യാർത്ഥിനി സഫ ഫെബിയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് എംഎല്‍എ വി.ടി ബല്‍റാം.

'മലപ്പുറത്തെ കുട്ടികൾ മുഴുവൻ കോപ്പി അടിച്ചാണ് പരീക്ഷ പാസാകുന്നത്' എന്ന വി.എസ് അച്യുതാനന്ദന്റെ ആരോപണത്തെ പരോക്ഷമായി വിമര്‍ശിച്ചാണ് സഫയെ അഭിനന്ദിച്ചുകൊണ്ട് വി.ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിപ്പ് പ്രസിദ്ധീകരിച്ചത്.

'മലപ്പുറത്തെ കുട്ടികൾ കോപ്പിയടിക്കുന്നവരാണ്'. അതെ, രാഹുൽ ഗാന്ധി ഇംഗ്ലീഷിൽ ചിന്തിച്ചത് സഫ മലയാളത്തിലേക്ക് കോപ്പിയടിക്കുകയായിരുന്നു' ആശയവും ആവേശവും ഒട്ടും ചോർന്നുപോവാത്ത മനോഹരമായ പരിഭാഷക്ക് എന്നതിലുപരി "ഞാൻ റെഡി'' എന്ന ആത്മവിശ്വാസത്തിന് സഫ ഫെബിന് അഭിനന്ദനങ്ങൾ ♥️- വി.ടി ബല്‍റാം കുറിച്ചു.

മലപ്പുറം കരുവാരക്കുണ്ട് ജിഎച്ച്എസ്എസ് സ്‌കൂളിന്റെ പുതിയ കെട്ടിടോദ്ഘാടനത്തിനെത്തിയതായിരുന്നു രാഹുല്‍. വേദിയില്‍ കയറിയതിന് ശേഷമാണ് തന്റെ പ്രസംഗം പരിഭാഷ ചെയ്യാന്‍ അദ്ദേഹം വിദ്യാര്‍ഥികളോട് സഹായം ചോദിച്ചത്. തുടർന്ന് സദസ്സിലുണ്ടായിരുന്ന പ്ലസ് ടു വിദ്യാർഥിനി സഫ താന്‍ പരിഭാഷ ചെയ്യാന്‍ തയാറാണെന്ന് ആംഗ്യം കാണിച്ചതോടെ രാഹുല്‍ സഫയെ വേദിയിലേക്ക് വിളിപ്പിക്കുകയായിരുന്നു.

രാഹുലിൻെറ പ്രസംഗത്തിന് മികച്ച പരിഭാഷയാണ് സഫ നിർവഹിച്ചത്. സദസ്സിലുള്ളവരെല്ലാം കൈയ്യടികളോടെയാണ് സഫയുടെ പരിഭാഷ സ്വീകരിച്ചത്. മികച്ച പരിഭാഷ നിര്‍വ്വഹിച്ച സഫക്ക് രാഹുല്‍ ചോക്ളേറ്റ് നല്‍കി നന്ദിയും രേഖപ്പെടുത്തി. 2005-ലെ സംസ്ഥാന മെഡിക്കൽ എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷാ ഫലം പ്രഖ്യാപിച്ച സമയത്താണ് അന്നത്തെ പ്രതിപക്ഷ നേതാവായ വിഎസ് അച്യുതാനന്ദൻെറ വിവാദ പ്രസ്താവന.

Read More >>