ഡേറ്റിങ് സൈറ്റിലൂടെ പ്രണയം; കീശ കീറി യുവാവ്

ഫോണിലൂടെയും മറ്റും സംസാരിച്ചതല്ലാതെ സ്‌കൈപ്പ് തുടങ്ങിയ സംവിധാനങ്ങളിലൂടെ ഡേവിന് കാണാൻ സാധിച്ചിരുന്നില്ല. കാനഡക്കാരിയാണ് എന്നാണ് ഡേവിനെ യുവതി ധരിപ്പിച്ച് വെച്ചിരുന്നത്. ഫോണിലൂടെയുളള യുവതിയുടെ കാനേഡിയൻ ഭാഷയിലുളള സംസാരവും ഡേവിനെ കൂടുതൽ ഇവരുമായി വിശ്വാസം വളർത്തി. ബന്ധം നീണ്ടതോടെ ഡേവിന്റെ മനസിൽ പ്രണയം പൂത്തുലഞ്ഞു. ഒടുവിൽ ലിൻഡയെ വിവാഹം കഴിക്കാൻ ഡേവ് തീരുമാനിച്ചു. ഇക്കാര്യം യുവതിയെ ഡേവ് അറിയിക്കുകയും ഇരുവരും ഒന്നിക്കാൻ തീരുമാനിക്കുകയും ചെയ്തു.

ഡേറ്റിങ് സൈറ്റിലൂടെ പ്രണയം; കീശ കീറി യുവാവ്

ഒന്ന് പ്രണയിക്കണം എന്നു തോന്നുന്നവർക്ക് ധാരാളം ഡേറ്റിങ് സൈറ്റുകൾ ലഭ്യമാവുന്ന കാലമാണിത്. ഡേറ്റിങ്ങ് സൈറ്റിലൂടെ പരിചയപെട്ട് പ്രണയത്തിലായി ഒരുപാട് നഷ്ടങ്ങൾ ഉണ്ടായി എന്നൊക്കെ എത്ര വാർത്ത വന്നാലും ആരും പഠിക്കുന്നില്ല എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ഈ സംഭവം.

ഡേറ്റിങ്ങ് സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുമായി ഗാഢമായ പ്രണയത്തിലായി ഒടുവിൽ ജീവിതത്തിൽ സ്വരുക്കൂട്ടിയ പണം മുഴുവൻ നഷ്ടമായിരിക്കുകയാണ് 59 കാരനായ ഒരു ഇംഗ്ലണ്ടുകാരന്.

15,000 യു.കെ പൗണ്ട്. അതായത് പതിനാല് ലക്ഷമാണ് ഡേവ് ഹസൽ എന്ന യുവാവിൽ നിന്ന് ഓൺലൈൻ ഡേറ്റിങ്ങ് സൈറ്റിൽ പരിചയപ്പെട്ട യുവതി പറ്റിച്ചെടുത്തത്. 2012 ലായിരുന്നു ഡേവ് ഡേറ്റിങ്ങ് സൈറ്റിലൂടെ ലിൻഡ സ്മിത്ത് എന്ന യുവതിയുമായി പരിചയത്തിലാകുന്നത്.

ഫോണിലൂടെയും മറ്റും സംസാരിച്ചതല്ലാതെ സ്‌കൈപ്പ് തുടങ്ങിയ സംവിധാനങ്ങളിലൂടെ ഡേവിന് കാണാൻ സാധിച്ചിരുന്നില്ല. കാനഡക്കാരിയാണ് എന്നാണ് ഡേവിനെ യുവതി ധരിപ്പിച്ച് വെച്ചിരുന്നത്.

ഫോണിലൂടെയുളള യുവതിയുടെ കാനേഡിയൻ ഭാഷയിലുളള സംസാരവും ഡേവിനെ കൂടുതൽ ഇവരുമായി വിശ്വാസം വളർത്തി. ബന്ധം നീണ്ടതോടെ ഡേവിന്റെ മനസിൽ പ്രണയം പൂത്തുലഞ്ഞു. ഒടുവിൽ ലിൻഡയെ വിവാഹം കഴിക്കാൻ ഡേവ് തീരുമാനിച്ചു. ഇക്കാര്യം യുവതിയെ ഡേവ് അറിയിക്കുകയും ഇരുവരും ഒന്നിക്കാൻ തീരുമാനിക്കുകയും ചെയ്തു.

തുടർന്നാണ് യുവതി യഥാർത്ഥ സ്വരൂപം പുറത്തെടുത്തത്. ഡേവിനോട് പണം ആവശ്യപ്പെടാൻ തുടങ്ങി. തനിക്ക് കാനഡയിൽ നിന്ന് യു.കെയിൽ എത്താനുളള നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനായി പണം ആവശ്യമുണ്ടെന്ന് ഡേവിനെ അറിയിച്ചു. കേട്ട പാതി ഡേവ് പണം അയച്ചുകൊടുക്കാൻ തയ്യാറായി.

പ്രണയിനി പറഞ്ഞത് അപ്പാടെ വിശ്വസിച്ച ഡേവ് പ്രണയിനിക്കായി തന്റെ സമ്പാദ്യമായ മൊത്തം തുകയും അയച്ച് നൽകി. അവസാനം ഫളൈറ്റ് ടിക്കറ്റ് എടുക്കുന്ന ഘട്ടമെത്തിയപ്പോഴാണ് താൻ ചതിയിൽപ്പെട്ട കാര്യം പാവം ഡേവ് മനസിലാക്കിയത്.

യുവതിക്ക് ഫളൈറ്റ് ടിക്കറ്റ് എടുത്ത് നൽകാനായി സ്ഥലം ചോദിച്ചപ്പോൾ ഘാന എന്നായിരുന്നു യുവതിയുടെ മറുപടി. എന്തായാലും ഡേറ്റിങ്ങ് സൈറ്റിലൂടെ കാനഡക്കാരി എന്ന വ്യാജേന ഘാനക്കാരി ഡേവിന്റെ കൈയ്യിൽ നിന്ന് മുക്കിയ തുക തിരികെ കിട്ടില്ലെന്ന് ഡേവിന് ബാങ്കുമായി ബന്ധപ്പെട്ടതോടെ മനസിലായി.

ഒപ്പം തന്റെ സ്വപ്നവും ആകെയുണ്ടായിരുന്ന പണവും കൈവിട്ടുപോയതിന്റെ വേദനയിലാണ് ഡേവ് ഇപ്പോൾ.