കുട്ടിക്കളിയല്ല.... ശ്രദ്ധ കൂടുതല്‍ കുട്ടികള്‍ക്കാണ്

തിര്‍ന്നവര്‍ ചില കാര്യങ്ങളിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ കുട്ടികള്‍ കാണുന്നതും കേള്‍ക്കുന്നതും അനുഭവിക്കുന്നതുമായ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുന്നു

കുട്ടിക്കളിയല്ല.... ശ്രദ്ധ കൂടുതല്‍ കുട്ടികള്‍ക്കാണ്

മുതിര്‍ന്നവരേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് കുട്ടികളെന്ന് പഠന ഫലം. മുതിര്‍ന്നവര്‍ ചില കാര്യങ്ങളിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ കുട്ടികള്‍ കാണുന്നതും കേള്‍ക്കുന്നതും അനുഭവിക്കുന്നതുമായ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുന്നതായി ഡെവലപ്‌മെന്റ് സൈക്കോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനഫലം വ്യക്തമാക്കുന്നു.

പ്രാധാന്യമുള്ളതായി കരുതുന്ന കാര്യങ്ങളാണ് മുതിര്‍ന്നവര്‍ ശ്രദ്ധിക്കുക. കുട്ടികള്‍ അവരുടെ ശ്രദ്ധ എല്ലാത്തിലേക്കും വ്യാപിപ്പിക്കുന്നു. ഈ വ്യത്യാസം പല കാര്യങ്ങളും പഠിക്കുമ്പോള്‍ കുട്ടികള്‍ക്ക് സഹായകരമാവുന്നുവെന്ന് പഠന ഫലത്തില്‍ പറയുന്നു.

മുതിര്‍ന്നവരായ 34 പേരെയും നാല് വയസ്സുള്ള 36 കുട്ടികളെയുമാണ് പഠനവിധേയമാക്കിയത്. അപ്രധാനമാണെന്ന് തോന്നുന്ന വിവരങ്ങള്‍ ഇവര്‍ക്ക് മുമ്പാകെ അവതരിപ്പിക്കുന്നതായിരുന്നു പഠനത്തിന്റെ ആദ്യ ഘട്ടം. പിന്നീട് പഠനത്തിന്റെ മുന്നോട്ടുള്ള ഘട്ടത്തിലെ ടാസ്‌കുകളില്‍ പെട്ടെന്ന് ഈ വിവരങ്ങള്‍ ഉപയോഗിക്കേണ്ടി വരും. തുടക്കത്തില്‍ നല്‍കിയ വിവരങ്ങള്‍ അപ്രധാനമെന്ന് കരുതി ശ്രദ്ധിക്കാത്തതിനാല്‍തിരുന്ന മുതിര്‍ന്നവര്‍ക്ക് ഈ ടാസ്‌കുകള്‍ പ്രയാസമേറിയതായി. എന്നാല്‍ കുട്ടികള്‍ക്ക് ഇത് എളുപ്പമായിരുന്നെന്ന് ഗവേഷണ സംഘാംഗമായ ഒഹായോ സര്‍വകലാശാല പ്രഫസര്‍ വ്‌ളാദിമിര്‍ സ്ലൗട്ട്‌സ്‌കി പറഞ്ഞു.

ഒരു കാര്യവും അവഗണിക്കാതിരുന്നതിനാലാണ് കുട്ടികള്‍ക്ക് മുന്നോട്ടുള്ള ടാസ്‌കുകള്‍ എളുപ്പമായത്. കുട്ടികള്‍ എല്ലാം ശ്രദ്ധിക്കുന്ന കാര്യം മാതാപിതാക്കള്‍ക്ക് മനസ്സിലായിട്ടുണ്ടാവും, അവര്‍ ഒന്നും ശ്രദ്ധിക്കരുതെന്ന് ആഗ്രഹിക്കുമ്പോഴും- സ്ലൗട്ട്‌സ്‌കി പറഞ്ഞു.

Read More >>