കാൽ നൂറ്റാണ്ടായി കടതുറന്ന് ശാന്തയും രാജുവും .

എന്ത് ഹർത്താൽ !

Published On: 9 Jan 2019 1:22 PM GMT
എന്ത് ഹർത്താൽ !

ഹര്‍ത്താലും പണിമുടക്കും ഒരുതരത്തിലും ബാധിക്കാതെ കടതുറന്നു ഭക്ഷണം വിളമ്പുകയാണ് ശാന്തയും രാജുവും. സംസ്ഥാനത്തെ ഹോട്ടല്‍-വ്യാപാര സ്ഥാപനങ്ങളെല്ലാം ഹര്‍ത്താലില്‍ അടഞ്ഞുകിടക്കുമ്പോള്‍ ഭീഷണികളിൽ വഴങ്ങാതെ കർമ്മനിരതരാവുകയാണ് കടയ്ക്കാവൂരിലെ ശാന്തയും രാജുവും.

25 വർഷമായി ഒരു ഹർത്താൽ ദിനത്തിലും തങ്ങളുടെ ചെറിയ ഭക്ഷണ ശാലയ്ക്ക് അവധി നൽകിയിട്ടില്ല ഈ ദമ്പതികള്‍. കടയ്ക്കാവൂർ റെയില്‍വേ സ്റ്റേഷനിൽനിന്ന് ഒന്നരകിലോമീറ്റർ മാറി കുളങ്ങര ലെവൽ ക്രോസിനു സമീപത്താണ് ഇവരുടെ ഭക്ഷണശാല. കടയിലെത്തുന്നവർക്ക് ചായയും പലഹരങ്ങളും നൽകാൻ പുലർച്ചെ 4.30 മുതൽ ഇവർ തയ്യാറായിരിക്കും. പൊതുഅവധി ദിവസങ്ങളിലും തുറക്കുന്ന കട രാത്രി 8.30 വരെ സേവനങ്ങൾ തുടരും. 'എല്ലാ ദിവസങ്ങളിലും ഞാൻ കടതുറക്കും. തിരുവോണ നാളിൽ പോലും ഞങ്ങൾ കടയ്ക്ക് അവധി നൽകാറില്ല. ഭക്ഷണം നൽകുക എന്നുള്ളത് സേവനമാണ്. ഈ വരുമാനത്തിലുടെയാണ് ഞങ്ങൾ ജീവിക്കുന്നത്' ശാന്ത പറഞ്ഞു.

എല്ലാ ദിവസങ്ങളിലും തുറക്കുന്നു എന്നതിനു പുറമേ രുചികരമായ ഭക്ഷണം താരതമ്യേന ചെറിയ തുകയ്ക്കാണ് ഇവർ വിളമ്പുന്നത്. ഇഡ്ഡലി, ദോശ, അപ്പം, എന്നിവയ്ക്ക് ഒന്നിന് മൂന്നു രൂപ മാത്രം. പുട്ടും കറിയും 10 രൂപയ്ക്ക്. ചെറിയ തുകയ്ക്കു, അതും മുടങ്ങാതെ ഭക്ഷണം നല്‍കുന്നതിനാല്‍ നാട്ടുകാര്‍ക്കും ഇവര്‍ ഏറെ വേണ്ടപ്പെട്ടവര്‍.

Top Stories
Share it
Top