കീരൻതൊടിക ഖത്തര്‍ കുടുംബസംഗമം

കീരൻതൊടിക കുടുംബസമിതി ഖത്തർ ചാപ്റ്ററിന്റെ പ്രഥമ യോഗത്തില്‍ അമ്പതോളം അംഗങ്ങൾ പങ്കെടുത്തു

കീരൻതൊടിക ഖത്തര്‍ കുടുംബസംഗമം

ഖത്തര്‍ : കീരൻതൊടിക കുടുംബസംഗമം അടുത്ത മാസം 28 നു ചേന്ദമംഗല്ലൂരിൽ നടക്കും. ഇതിനോട് അനുബന്ധമായുള്ള കീരൻതൊടിക കുടുംബസംഗമത്തിന്റെ ഖത്തര്‍ സംഗമം നടന്നു. കീരൻതൊടിക കുടുംബസമിതി ഖത്തർ ചാപ്റ്ററിന്റെ പ്രഥമ യോഗത്തില്‍ അമ്പതോളം അംഗങ്ങൾ പങ്കെടുത്തു .

സംഗമം വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് യോഗം രൂപം നല്‍കി . കീരൻതൊടികക്കാരുടെ പുതിയ കാറ്ററിങ്ങ് സംരഭമായ ടീ റിപ്പബ്ലിക്കിൽ നിന്നുള്ള കഞ്ഞിയും കപ്പയും ബീഫുമായിരുന്നു യോഗത്തിന്റെ മറ്റൊരു ആകര്‍ഷണം .

കെ.ടി.ഹാഷിം, കെ.ടി.മുർശിദ്, കെ.ടി.കുഞ്ഞിമൊയ്തീൻ, കെ.ടി നിഷാദ്, അംജദ് എണ്ണത്താറ്റിൽ, ഇർഫാൻ നജീബ്, ഷിറാൻ നജീബ്, ജാഫർ അരീക്കോട്, സജീർ അരീക്കോട്, റമീസ് ബീരാൻ, ജാവീദ് കൊടിയത്തൂർ, ജെംഷാദ് കൊടിയത്തൂർ, ശിബിലി, മുബശ്ശിർ, നദീം, അബ്ദുല്ല സുബൈർ, ഹാദി, ഫഹ്മി, മാഹിർ, ഉസാമ തുടങ്ങിയവരും അവരുടെ കുടുംബങ്ങളും യോഗത്തിൽ പങ്കെടുത്തു.

Read More >>